കേരളം

kerala

ETV Bharat / city

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയെ വെറുതെ വിട്ടു

വിചാരണയിൽ പ്രതിയ്ക്ക് എതിരെ ഒരു തെളിവും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന കാരണത്താലാണ് കോടതി പ്രതിയെ വെറുതെ വിട്ടത്.

minor boy rape case  minor boy rape case news  attingal monor boy rape case  attingal monor boy rape case news  പ്രായപൂർത്തിയാകാത്ത ആൺകുട്ടി പീഡനം വാര്‍ത്ത  പ്രായപൂർത്തിയാകാത്ത ആൺകുട്ടി പീഡനം  ആൺകുട്ടി ലൈംഗിക പീഡനം  ആൺകുട്ടി ലൈംഗിക പീഡനം വാര്‍ത്ത  ആൺകുട്ടി ലൈംഗിക പീഡനം പ്രതി വാര്‍ത്ത  ആൺകുട്ടി ലൈംഗിക പീഡനം പ്രതി  ആൺകുട്ടി ലൈംഗിക പീഡനം പ്രതി വെറുതെ വിട്ടു വാര്‍ത്ത  ആൺകുട്ടി ലൈംഗിക പീഡനം പ്രതി വെറുതെ വിട്ടു  ആറ്റിങ്ങല്‍ ആൺകുട്ടി ലൈംഗിക പീഡനം വാര്‍ത്ത  ആറ്റിങ്ങല്‍ ആൺകുട്ടി ലൈംഗിക പീഡനം  ആറ്റിങ്ങല്‍ പീഡന കേസ് വാര്‍ത്ത  ആറ്റിങ്ങല്‍ പീഡന കേസ്
ആറ്റിങ്ങലില്‍ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയെ വെറുതെ വിട്ടു

By

Published : Nov 3, 2021, 6:43 PM IST

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതിയെ വെറുതെ വിട്ടു. വിചാരണയിൽ പ്രതിയ്ക്ക് എതിരെ ഒരു തെളിവും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന കാരണത്താലാണ് കോടതി പ്രതിയെ വെറുതെ വിട്ടത്. ഫാസിലുദീനാണ് കേസിൽ കുറ്റം ആരോപിയ്ക്കപ്പെട്ട പ്രതി.

ആറ്റിങ്ങൽ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതിയുടേതാണ് ഉത്തരവ്. 2019 ജനുവരി 26 നാണ് സംഭവം. പ്രതിയുടെ സഹോദരിയുടെ ആറ്റിങ്ങൽ ഇടവയിലുള്ള വീടിന് മുൻവശം വച്ച് കേസിലെ ഒന്നാം സാക്ഷിയായായ പ്രായപൂര്‍ത്തിയാകാത്ത ആൺകുട്ടിയെ പ്രതി ലൈംഗികമായി പീഡിപ്പിയ്ക്കുവാൻ ശ്രമിച്ചെന്നാണ് പ്രോസിക്യൂഷൻ കേസ്.

വിചാരണ വേളയിൽ പീഡനത്തിന് ഇരയായ ആൺകുട്ടിയടക്കം 16 സാക്ഷികളെ കോടതി വിസ്‌തരിച്ചു. എന്നാൽ പ്രതിയ്‌ക്ക് എതിരെ സാക്ഷികളോ ശാസ്‌ത്രീയ തെളിവുകളോ കണ്ടെത്താന്‍ പ്രോസിക്യൂഷന് സാധിച്ചിട്ടില്ല. അയിരൂർ പൊലീസാണ് കേസ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം കോടതിൽ സമർപ്പിച്ചത്.

Also read: ആലപ്പുഴയിൽ സ്‌കൂളിൽനിന്ന് മടങ്ങിയ പ്ലസ്‌ടു വിദ്യാർഥിനിയെ സംഘം ചേര്‍ന്ന് പീഡിപ്പിച്ചു

ABOUT THE AUTHOR

...view details