തിരുവനന്തപുരം:നെടുമങ്ങാട് ദമ്പതികൾ തീകൊളുത്തി മരിച്ച നിലയിൽ. ആനാട് വടക്കേല തച്ചോണം സ്വദേശി അഭിലാഷ്(38), പണ്ടരക്കോണം സ്വദേശി ബീന(30) എന്നിവരാണ് ബാങ്ക് ജംങ്ഷനിലെ നളന്ദ ടവറിലെ വാടക കെട്ടിടത്തിൽ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ആത്‌ഹത്യ ചെയ്‌തത്. ഇവരുടെ ആറ് വയസുള്ള മകൾ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു.
നെടുമങ്ങാട് ദമ്പതികൾ തീ കൊളുത്തി മരിച്ചു; മകൾ ഓടി രക്ഷപ്പെട്ടു - ആനാട് ഫ്ലാറ്റിൽ ദമ്പതികൾ മരിച്ചു
ആനാട് സ്വദേശികളായ അഭിലാഷ്,ബീന എന്നിവരാണ് മരിച്ചത്
നെടുമങ്ങാട് ദമ്പതികൾ തീ കൊളുത്തി മരിച്ച നിലയിൽ; മകൾ പുറത്തേക്കോടി രക്ഷപ്പെട്ടു
ഇന്നലെ ആയിരുന്നു അഭിലാഷ് വിദേശത്ത് നിന്നെത്തിയത്. ഇതിനിടെ ഇവർ തമ്മിലുള്ള വാക്കേറ്റത്തിലാവുകയും ബിന്ദു അഭിലാഷിന്‍റെയും കുട്ടിയുടെയും ശരീരത്തിലേക്ക് മണ്ണെണ്ണ ഒഴിക്കുകയുമായിരുന്നു. മരണപ്പെട്ട രണ്ടു പേരുടെയും മൃതദേഹം രണ്ടു മുറിയിലായാണ് കാണപ്പെട്ടത്. സംഭവത്തിൽ നെടുമങ്ങാട് പൊലീസ് അന്വേഷണം ആരംഭിച്ചു.
Last Updated : May 12, 2022, 8:07 PM IST