കേരളം

kerala

ETV Bharat / city

600 സാമ്പിളുകളിൽ 119 എണ്ണവും പോസിറ്റീവ്; പൂന്തുറയില്‍ സ്ഥിതി സങ്കീര്‍ണം - തിരുവനന്തപുരം വാര്‍ത്തകള്‍

മേഖലയിലേക്ക് കടൽ വഴി ആളുകൾ എത്തുന്നത് തടയാൻ കോസ്റ്റൽ പൊലീസിന് നിർദേശം നൽകി. നിയന്ത്രണങ്ങൾ ശക്തമാക്കുന്നതിന്‍റെ ഭാഗമായി കേരള പൊലീസിന്‍റെ കമാൻഡോകളെയും പൂന്തുറയില്‍ വിന്യസിച്ചു

poonthura covid spread  trivandrum covid  covid kerala  കൊവിഡ് കേരള  തിരുവനന്തപുരം വാര്‍ത്തകള്‍  പൂന്തുറ കൊവിഡ്
600 സാമ്പിളുകളിൽ 119 എണ്ണവും പോസിറ്റീവ്; പൂന്തുറയില്‍ സ്ഥിതി സങ്കീര്‍ണം;

By

Published : Jul 8, 2020, 4:35 PM IST

തിരുവനന്തപുരം: പൂന്തുറയിൽ ഒരാളുടെ പ്രാഥമിക സമ്പർക്കപ്പട്ടികയിൽ 120 പേരും പുതിയ പട്ടികയിൽ 150 പേരും ഉൾപ്പെടുന്ന ഗുരുതരമായ കൊവിഡ് വ്യാപനസ്ഥിതി. അഞ്ച് ദിവസത്തിനിടെ പരിശോധിച്ച 600 സാമ്പിളുകളിൽ 119 എണ്ണവും പോസിറ്റീവായി. ഇതോടെ മേഖലയിലെ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കി. പ്രദേശത്ത് പുറത്ത് നിന്ന് ആളുകൾ എത്തുന്നത് തടയാൻ അതിർത്തികൾ അടച്ചിടാൻ തീരുമാനിച്ചു. കടൽ വഴി ആളുകൾ എത്തുന്നത് തടയാൻ കോസ്റ്റൽ പൊലീസിന് നിർദേശം നൽകി. നിയന്ത്രണങ്ങൾ ശക്തമാക്കുന്നതിന്‍റെ ഭാഗമായി കേരള പൊലീസിന്‍റെ കമാൻഡോകളെയും വിന്യസിച്ചു. പരിശോധനകളുടെ എണ്ണവും കൂട്ടും.

പൂന്തുറയിലെ മൂന്ന് വാർഡുകളിൽ നാളെ മുതൽ ഓരോ കുടുംബത്തിനും അഞ്ച് കിലോ അരി വീതം സൗജന്യമായി നൽകും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. പൂന്തുറയിൽ ജോലിയിലുണ്ടായിരുന്ന ആരോഗ്യ പ്രവർത്തകർക്കും ജനപ്രതിനിധികൾക്കും കൊവിഡ് പരിശോധന നടത്താൻ തിരുവനന്തപുരം നഗരസഭ തീരുമാനിച്ചു. പൂന്തുറ സ്വദേശി ജോലി ചെയ്യുന്ന നഗരസഭയുടെ സെക്രട്ടേറിയറ്റ് ഹെൽത്ത് സർക്കിൾ ഓഫിസിലെ എല്ലാ ജീവനക്കാരും ക്വാറന്‍റൈനിൽ പോകാനും നിർദേശിച്ചു. ഇവരുടെ പരിശോധനയും നടത്തും. രോഗം ബാധിച്ചവർ ബന്ധപ്പെട്ട എല്ലാ ഓഫിസുകളിലെയും ജീവനക്കാരെ പരിശോധനയ്ക്ക് വിധേയരാക്കും. പൂന്തുറ, കുമരിച്ചന്ത, മാണിക്യവിളാകം, പുത്തൻപള്ളി, അമ്പലത്തറ എന്നീ പ്രദേശങ്ങളിലെ വീടുകളിൽ അണുനശീകരണം നടത്തും. പരിശോധനകളുടെ എണ്ണം വർധിപ്പിക്കാൻ കൂടുതൽ സംഘങ്ങളെ നിയോഗിക്കുമെന്ന് മേയർ കെ. ശ്രീകുമാർ പറഞ്ഞു.

ABOUT THE AUTHOR

...view details