കേരളം

kerala

ETV Bharat / city

പാചക വാതക വില കൂട്ടി; ഇന്ധനവിലയിൽ നേരിയ കുറവ്

ഗാർഹിക- വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറുകളുടെ വിലയാണ് വർധിപ്പിച്ചത്.

പാചക വാതക വില കൂട്ടി  ഇന്ധനവിലയിൽ നേരിയ കുറവ്  കേരളത്തിലെ പാചക വാതക വില  കേരളത്തിലെ ഇന്ധന വില  പാചക വാതക വില വീണ്ടും കൂട്ടി  cooking gas price hike kerala  cooking gas price hike kerala news  cooking gas price hike news  cooking gas price hike  Slight reduction in fuel prices  Slight reduction in fuel pricesnews
പാചക വാതക വില കൂട്ടി; ഇന്ധനവിലയിൽ നേരിയ കുറവ്

By

Published : Sep 1, 2021, 8:22 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് പാചക വാതക വില വീണ്ടും കൂട്ടി. ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറിന് 25.50 രൂപയും വാണിജ്യ അടിസ്ഥാനത്തിലുള്ള സിലിണ്ടറിന് 73.50 രൂപയുമാണ് വർധിപ്പിച്ചത്. ഇതോടെ സംസ്ഥാനത്ത് ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടർ ഒന്നിന് 891.50 രൂപയും വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് 1692.50 രൂപയും ഉപഭോക്താക്കൾ നൽകേണ്ടി വരും.

അതേ സമയം സംസ്ഥാനത്ത് ഇന്ധന വില കുറഞ്ഞു. പെട്രോളിന് 14 പൈസയും ഡീസലിന് 15 പൈസയുമാണ് കുറഞ്ഞത്. ഇതോടെ തിരുവനന്തപുരത്ത് ഡീസല്‍ ലിറ്ററിന് 95.53 രൂപയും പെട്രോള്‍ ലിറ്ററിന് 103.56 രൂപയുമായി.

ഓഗസ്റ്റ് 17ന് ഗാര്‍ഹിക ആവശ്യത്തിനുള്ള പാചകവാതക വില വർധിപ്പിച്ചിരുന്നു. പാചകവാതക സിലിണ്ടറിന് 25 രൂപ വര്‍ധിപ്പിച്ചതോടെ 866.50 രൂപയാണ് സിലിണ്ടർ ഒന്നിന് ഈടാക്കിയിരുന്നത്.

READ MORE:പാചകവാതക വിലയിൽ വർധനവ്; സിലിണ്ടറിന് 25 രൂപ കൂട്ടി

ABOUT THE AUTHOR

...view details