തിരുവനന്തപുരം: കഴക്കൂട്ടം - കാരോട് ബൈപ്പാസിലെ തിരുവല്ലം ടോൾപ്ലാസയിൽ കോൺഗ്രസ്- സിപിഎം പ്രതിഷേധം. നിർമാണം പൂർത്തിയാകാത്ത പാതയിൽ അമിത ടോൾ പിരിവു നടത്തുന്നതിനെതിരെയാണ് ഇരു പാർട്ടികളും പ്രതിഷേധം നടത്തുന്നത്. വ്യാഴാഴ്‌ച മുതൽ ടോൾ പിരിക്കാനാണ് നിർദേശം. അതിനായുള്ള ട്രയൽ നടത്താനിരിക്കെയാണ് പ്രതിഷേധം ശക്തമാക്കിയത്.
പ്രദേശവാസികൾക്ക് സൗജന്യയാത്ര അനുവദിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. കോവളം എംഎൽഎ എം. വിൻസെൻ്റിൻ്റെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ ടോൾ പ്ലാസയിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.