വാളയാര്‍ പീഡനക്കേസ്; നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസിന്‍റെ പ്രതിഷേധ ജ്വാല - congress protest on valayar rape case
ഇരക്ക് നീതി ലഭ്യമാക്കേണ്ട സാഹചര്യത്തിൽ വേട്ടക്കാരുടെ ഒപ്പമാണ് സർക്കാരെന്ന് കെ.പി.സി.സി അംഗം എം.എ ലത്തീഫ് പറഞ്ഞു
തിരുവനന്തപുരം: വാളയാറില്‍ പീഡനത്തിനിരയായ പെണ്‍കുട്ടികള്‍ക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് കണിയാപുരത്ത് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. കേസിലെ പ്രതികൾ രക്ഷപ്പെട്ടതോടെ സർക്കാരിന്‍റെ കെടുകാര്യസ്ഥത പുറത്തുവന്നെന്ന് പ്രതിഷേധ ജ്വാല ഉദ്ഘാടനം നിര്‍വഹിച്ച് കെ.പി.സി.സി അംഗം എം.എ ലത്തീഫ് പറഞ്ഞു. പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് എല്ലാ കാലത്തും പിണറായി സർക്കാർ സ്വീകരിച്ചിട്ടുള്ളത്. ഇരക്ക് നീതി ലഭ്യമാക്കേണ്ട സാഹചര്യത്തിൽ വേട്ടക്കാരുടെ ഒപ്പമാണ് സർക്കാർ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് അണ്ടൂർക്കോണം മണ്ഡലം പ്രസിഡന്‍റ് ഭുവനേന്ദ്രൻ നായർ, ബ്ലോക്ക് പഞ്ചായത്ത് അംഗം കുന്നിൽ വാഹിദ്, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് ബീനാ സുഭാഷ്, യൂത്ത് കോൺഗ്രസ് നേതാക്കള്‍ തുടങ്ങിയവർ പങ്കെടുത്തു.