കേരളം

kerala

ETV Bharat / city

മുല്ലപ്പള്ളിയെ പ്രോസിക്യൂട്ട് ചെയ്യാനുള്ള സര്‍ക്കാര്‍ നടപടിക്കെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ - ബെഹ്റ

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ. ആന്‍റണി, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി, കെ.മുരളീധരന്‍ എംപി., കെ.സി.വേണുഗോപാല്‍, വി.എം.സുധീരന്‍ തുടങ്ങിയവരാണ് മുല്ലപ്പള്ളിക്ക് പിന്തുണയുമായി രംഗത്തെത്തിയത്

മുല്ലപ്പള്ളിയെ പ്രോസിക്യൂട്ട് ചെയ്യാനുള്ള സര്‍ക്കാര്‍ നടപടിക്കെതിരെ കോണ്‍ഗ്രസ് നേതാക്കള്‍

By

Published : Aug 31, 2019, 7:14 PM IST

Updated : Aug 31, 2019, 7:32 PM IST

തിരുവനന്തപുരം: ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയെ വിമര്‍ശിച്ച മുല്ലപ്പള്ളി രാമചന്ദ്രനെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയ വിഷയത്തില്‍ മുല്ലപ്പള്ളിക്കു പിന്തുണയുമായി കോണ്‍ഗ്രസ് നേതാക്കള്‍. മുല്ലപ്പള്ളി രാമചന്ദ്രനെതിരെ കേസെടുക്കാനുള്ള നീക്കം പ്രതിഷേധാര്‍ഹമാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ. ആന്‍റണി പറഞ്ഞു. പൊലീസിനെ വിമര്‍ശിച്ചതിന് കേസെടുക്കുന്നെങ്കില്‍ ആദ്യം കേസെടുക്കേണ്ടത് പിണറായി വിജയനെതിരെയാണെന്നും ആന്‍റണി കൂട്ടിച്ചേര്‍ത്തു. പ്രോസിക്യൂട്ട് ചെയ്‌ത് കോണ്‍ഗ്രസിനെ നിശബ്‌ദമാക്കാം എന്നാണെങ്കില്‍ പൊലീസിനെ ഇനിയും വിമര്‍ശിക്കുമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി പറഞ്ഞു. പാലാ ഉപതിരഞ്ഞെടുപ്പ് മുന്നില്‍കണ്ടുള്ള വിലകുറഞ്ഞ വേട്ടയാടലാണ് മുഖ്യമന്ത്രി നടത്തുന്നതെന്നായിരുന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം. ഡിജിപിയെക്കുറിച്ചുള്ള മുല്ലപ്പള്ളിയുടെ അഭിപ്രായം 100 ശതമാനം ശരിയാണെന്ന് കെ.മുരളീധരന്‍ പറഞ്ഞു. സി.പി.എമ്മിന് വേണ്ടി എന്തു തരംതാണ പണിയും ഏറ്റെടുക്കുന്ന ആളാണ് ഡി.ജി.പി. ഇതിന്‍റെ പേരില്‍ അദ്ദേഹത്തിന് ഒരു മാന നഷ്‌ടവും ഉണ്ടായിട്ടില്ല. ഇല്ലാത്ത മാനം എവിടെപോകാനണെന്നും, ഈ നടപടിയിലൂടെ നരേന്ദ്രമോദിയും പിണറായി വിജയനും തമ്മില്‍ ഒരു വ്യത്യാസവുമില്ലെന്ന് തെളിഞ്ഞിരിക്കുകയാണെന്നും മുരളീധരന്‍ ആരോപിച്ചു.
എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍, വി.എം.സുധീരന്‍, കെ.സി.ജോസഫ് എന്നിവരും മുല്ലപ്പള്ളിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയതിനെതിരെ രംഗത്തു വന്നു.

മുല്ലപ്പള്ളിയെ പ്രോസിക്യൂട്ട് ചെയ്യാനുള്ള സര്‍ക്കാര്‍ നടപടിക്കെതിരെ കോണ്‍ഗ്രസ് നേതാക്കള്‍
Last Updated : Aug 31, 2019, 7:32 PM IST

For All Latest Updates

ABOUT THE AUTHOR

...view details