സന്ദീപ് നായരുമായി ബന്ധമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാധാകൃഷ്‌ണൻ നായര്‍ - സന്ദീപ് നായര്‍
സന്ദീപ് നായരുടെ കാർബൺ ഡോക്ടർ എന്ന സ്ഥാപനത്തിന്‍റെ മലയിൻകീഴിലെ ഫ്രാഞ്ചൈസി ഉദ്ഘാടനം ചെയ്‌തത് കോൺഗ്രസ് നേതാവും മലയിൻകീഴ് പഞ്ചായത്ത് പ്രസിഡന്‍റുമായ രാധാകൃഷ്ണൻ നായർ ആയിരുന്നു.

തിരുവനന്തപുരം:സ്വർണക്കടത്ത് കേസിലെ പ്രതിസ്ഥാനത്തുള്ള സന്ദീപ് നായരുമായി ഒരു ബന്ധവുമില്ലെന്ന് കോൺഗ്രസ് നേതാവും മലയിൻകീഴ് പഞ്ചായത്ത് പ്രസിഡന്‍റുമായ രാധാകൃഷ്ണൻ നായർ. കാർബൺ ഡോക്ടർ എന്ന സന്ദീപ് നായരുടെ സ്ഥാപനത്തിന്‍റെ മലയിൻകീഴിലെ ഫ്രാഞ്ചൈസി ഉദ്ഘാടനം ചെയ്യാൻ ഇവിടെയുള്ള ചെറുപ്പക്കാർ വിളിച്ചതുകൊണ്ടാണ് പോയത്. കാട്ടാക്കട എം.എൽ.എ ഐ.ബി സതീഷായിരുന്നു ഉദ്ഘാടകൻ. അദ്ദേഹം എത്താതിരുന്നതിനാലാണ് താൻ ഉദ്ഘാടനം നിർവഹിച്ചത്. നെടുമങ്ങാട് സന്ദീപ് നായരുടെ പ്രധാന ഷോറൂം സ്വപ്നയുടെ സാന്നിധ്യത്തിൽ സ്പീക്കർ ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്ത വിവരം പുറത്തുവന്നതിലെ ജാള്യത മറയ്ക്കാനാണ് പ്രമുഖ കോൺഗ്രസ് നേതാവ് എന്ന പേരിൽ തന്‍റെ പേര് കൂടി വലിച്ചിഴച്ചതെന്നും രാധാകൃഷ്ണൻ നായർ പറഞ്ഞു.