വേളി ടൂറിസ്റ്റ് വില്ലേജിൽ ഇറക്കുകൂലിയെ ചൊല്ലി തൊഴിലാളി തര്‍ക്കം
തൊഴിലാളികളുടെ ആവശ്യമില്ലെന്നും ക്രെയിൻ ഉപയോഗിച്ചാണ് കോച്ചുകൾ ഇറക്കേണ്ടതെന്നുമാണ് നിർമാണ ചുമതലയുള്ള ഊരാളുങ്കൽ സൊസൈറ്റിയുടെ വാദം.
തിരുവനന്തപുരം: വേളി ടൂറിസ്റ്റ് വില്ലേജിൽ മിനിയേച്ചർ റെയിൽവേ പ്രോജക്റ്റിന്‍റെ കോച്ചുകളും എഞ്ചിനും ഇറക്കുന്നതിൽ തർക്കം. നിയമാനുസൃതമായ ഇറക്കുകൂലി ആവശ്യപ്പെട്ടാണ് തൊഴിലാളികളുടെ പ്രതിഷേധം. തൊഴിലാളികളുടെ ആവശ്യമില്ലെന്നും ക്രെയിൻ ഉപയോഗിച്ചാണ് കോച്ചുകൾ ഇറക്കേണ്ടതെന്നുമാണ് നിർമാണ ചുമതലയുള്ള ഊരാളുങ്കൽ സൊസൈറ്റിയുടെ വാദം. തൊഴിലാളി സംഘടനാ നേതാക്കളുമായി ലേബര്‍ ഓഫിസര്‍ ചർച്ച നടത്തുകയാണ്. ബെംഗളൂരുവില്‍ നിന്നെത്തിച്ച കോച്ചുകൾ ഇറക്കാനാവാതെ ലോറിയിൽ തന്നെ സൂക്ഷിച്ചിരിക്കുകയാണ്.