ലോക് ഡൗണില്‍ രജിസ്റ്റര്‍ ചെയ്‌തത് 2868 ഗാര്‍ഹിക പീഡന പരാതികള്‍ - കേരള പൊലീസ് വാര്‍ത്തകള്‍
ഇതിൽ 2757 എണ്ണത്തിലും ജില്ലാ പൊലീസ് മേധാവിമാരുടെ നേതൃത്വത്തിൽ തീർപ്പുണ്ടാക്കിയതായി പൊലീസ് അറിയിച്ചു.

തിരുവനന്തപുരം: ലോക് ഡൗൺ കാലത്ത് സംസ്ഥാനത്ത് പൊലീസിന് ലഭിച്ചത് 2868 ഗാർഹിക പീഡന പരാതികൾ. ലോക് ഡൗൺ തുടങ്ങിയത് മുതൽ ഒക്ടോബർ 31 വരെയുള്ള കണക്കാണിത്. ഇതിൽ 2757 എണ്ണത്തിലും ജില്ലാ പൊലീസ് മേധാവിമാരുടെ നേതൃത്വത്തിൽ തീർപ്പുണ്ടാക്കിയതായി പൊലീസ് അറിയിച്ചു. ബാക്കിയുള്ള പരാതി പരിഹരിക്കാൻ പൊലീസ് ആസ്ഥാനത്തെ ഐ.ജിക്കും വനിത സെൽ എസ്.പിക്കും ഡിജിപി നിർദേശം നൽകി. ഗാർഹിക പീഡന പരാതികൾ പരിഹരിക്കാൻ ജില്ലാതലത്തിൽ രൂപികരിച്ച ഡൊമസ്‌റ്റിക് കോൺഫ്ലിക്‌ട് റെസല്യൂഷൻ സെന്‍ററുകളുടെ നേതൃത്വത്തിൽ നടത്തിയ ഓൺലൈൻ അദാലത്തിൽ ഡിജിപി പങ്കെടുത്തു. പരാതികൾ കേട്ട് അവ പരിഹരിച്ചു. വിവിധ ജില്ലകളിൽ നിന്നായി 20 വനിതകൾ ഡിജിപിക്ക് മുന്നിൽ പരാതികൾ അറിയിച്ചു.