കേരളം

kerala

ETV Bharat / city

ശനി, ഞായര്‍ ദിവസങ്ങളില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍, സഹകരിക്കണമെന്ന് മുഖ്യമന്ത്രി - Complete lockdown in the kerala state

ജനസംഖ്യയുടെ 25 ശതമാനം പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിന്‍ നല്‍കാന്‍ കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

Complete lockdown in the kerala state on Saturdays and Sundays CM urges cooperation  ശനി, ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍  കേരളം സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ വാര്‍ത്തകള്‍  പിണറായി വിജയന്‍ പുതിയ വാര്‍ത്തകള്‍  Complete lockdown in the kerala state on Saturdays and Sundays  Complete lockdown in the kerala state  pinarayi vijayan related news
ശനി, ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍, സഹകരിക്കണമെന്ന് മുഖ്യമന്ത്രി

By

Published : Jun 11, 2021, 7:55 PM IST

തിരുവനന്തപുരം: ശനി, ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാവരും ഈ ദിവസങ്ങളില്‍ സഹകരിക്കണമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ശനി, ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍, സഹകരിക്കണമെന്ന് മുഖ്യമന്ത്രി

ആരോഗ്യ സംവിധാനങ്ങള്‍ക്കും അവശ്യസേവനങ്ങള്‍ക്കും മാത്രം ഈ ദിവസങ്ങളില്‍ ഇളവ് ലഭിക്കും. ജൂണ്‍ 16ന് ശേഷം കൂടുതല്‍ ജീവനക്കാര്‍ സെക്രട്ടേറിയറ്റിലെത്തുന്നത് കണക്കിലെടുത്ത് മന്ത്രിമാരുടെ സ്റ്റാഫ് ഉള്‍പ്പടെയുള്ള സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിന് മുന്‍ഗണന നല്‍കും.

ജനസംഖ്യയുടെ 25 ശതമാനം പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിന്‍ നല്‍കാന്‍ കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇനി ഒന്ന്, രണ്ട് ദിവസത്തേക്ക് കൂടി മാത്രമേ വാക്‌സിന്‍ അവശേഷിക്കുന്നുള്ളു. ഇത് കയ്യില്‍ വെക്കാതെ കൊടുത്ത് തീര്‍ക്കും. ആവശ്യമായ വാക്‌സിന്‍ കേന്ദ്രം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Also read:സംസ്ഥാനത്ത് ജൂണ്‍ 16 മുതല്‍ ട്രെയിനുകൾ ഓടിത്തുടങ്ങും

രണ്ട് ഡോസ് വാക്‌സിനും എടുത്തവര്‍ യാത്ര ചെയ്യുമ്പോള്‍ സത്യവാങ്മൂലം നിര്‍ബന്ധമല്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

ABOUT THE AUTHOR

...view details