തിരുവനന്തപുരം:പീഡനക്കേസിൽ പി.സി ജോർജിന് ജാമ്യം അനുവദിച്ചതിന് എതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരി. ഹൈക്കോടതിയിൽ നാളെ തന്നെ അപ്പീൽ നൽകുമെന്നും, പിസി ജോർജിന് എതിരെ തൻ്റെ പക്കലുള്ള ഫോൺ രേഖകൾ അടക്കമുള്ള തെളിവുകൾ സമർപ്പിക്കുമെന്നും പരാതിക്കാരി പറഞ്ഞു.
പി.സി ജോർജിന് ജാമ്യം അനുവദിച്ചതിന് എതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരി - PC George case
തൻ്റെ പക്കലുള്ള ഫോൺ രേഖകൾ അടക്കമുള്ള തെളിവുകൾ ഹൈക്കോടതിയിൽ സമർപ്പിക്കുമെന്നും പരാതിക്കാരി
പീഡനക്കേസിൽ മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്‌ത പി.സി ജോർജിന് ഒരു മണിക്കൂറോളം നീണ്ട വാദ പ്രതിവാദത്തിനൊടുവിൽ ഇന്നലെ(2.07.2022) രാത്രി 9.10 നാണ് ജാമ്യം ലഭിച്ചത്. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജോർജിന് ജാമ്യം അനുവദിച്ചത്.
ഫെബ്രുവരി മാസം തൈക്കാട് ഗസ്റ്റ് ഹൗസിൽ വച്ചാണ് സംഭവമെന്നാണ് ഇരയുടെ പരാതി. അങ്ങനെയെങ്കിൽ അഞ്ച് മാസത്തിന് ശേഷം പരാതി നൽകിയതിൽ രാഷ്‌ട്രീയ പ്രേരണയുണ്ടെന്നാണ് പി.സി ജോർജിൻ്റെ അഭിഭാഷകൻ ഉന്നയിച്ച പ്രധാന വാദം. പിന്നാലെയാണ് ജോർജിന് ജാമ്യം അനുവദിച്ചത്.