തിരുവനന്തപുരം:തിങ്കളാഴ്‌ച മുതൽ ഒന്നിടവിട്ട ദിവസങ്ങളിൽ മുഖ്യമന്ത്രി വീണ്ടും മാധ്യമങ്ങളെ കാണും. കൊവിഡ് അവലോകന യോഗങ്ങളുള്ള ദിവസങ്ങളിൽ ആയിരിക്കും വാര്‍ത്താസമ്മേളനം. ദിവസേനയുള്ള വാര്‍ത്താസമ്മേളനം അവസാനിപ്പിക്കുകയാണെന്ന് കഴിഞ്ഞ വ്യാഴാഴ്‌ച മുഖ്യമന്ത്രി അറിയിച്ചിരുന്നു.
തിങ്കളാഴ്‌ച മുതൽ മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം ഒന്നിടവിട്ട ദിവസങ്ങളിൽ - cm pinarayi vijayan pressmeet
വാര്‍ത്താസമ്മേളനം പുന:രാരംഭിക്കുന്നത് സ്പ്രിംഗ്ലര്‍ കരാറിലെ പ്രതിപക്ഷം ആരോപണങ്ങൾക്ക് മറുപടി പറയുന്നതിന് വേണ്ടി കൂടിയാണെന്നാണ് വിലയിരുത്തല്‍
മുഖ്യമന്ത്രി
പതിവ് വാർത്താസമ്മേളനത്തിൽ സ്പ്രിംഗ്ലർ വിവാദവുമായി ബന്ധപ്പെട്ട് മാധ്യമ പ്രവർത്തകരിൽ നിന്ന് ചോദ്യങ്ങൾ ഉയർന്നതിനു പിന്നാലെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. എന്നാൽ സ്പ്രിംഗ്ലറില്‍ പ്രതിപക്ഷം ആരോപണങ്ങൾ കടുപ്പിക്കുന്ന സാഹചര്യത്തിൽ അതിന് മറുപടി പറയുന്നതിന് വേണ്ടി കൂടിയാണ് വീണ്ടും വാർത്താസമ്മേളനം ആരംഭിക്കുന്നതെന്നാണ് വിലയിരുത്തൽ.