സ്വര്‍ണക്കടത്ത്; ഫലപ്രദമായ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത് - സ്വര്‍ണക്കടത്ത്
ബന്ധപ്പെട്ട എല്ലാ കേന്ദ്ര ഏജൻസികളെയും ഏകോപ്പിപ്പിച്ചുള്ള അന്വേഷണം വേണമെന്നാണ് കത്തിലെ ആവശ്യം.
![സ്വര്‍ണക്കടത്ത്; ഫലപ്രദമായ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത് cm sent letter to PM and FM gold smugling case സ്വര്‍ണക്കടത്ത് പിണറായി വിജയൻ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7947071-thumbnail-3x2-jk.jpg)
തിരുവനന്തപുരം: സ്വർണക്കള്ളക്കടത്ത് കേസിൽ ഫലപ്രദമായ അന്വേഷണത്തിന് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും കത്തയച്ചു. ബന്ധപ്പെട്ട എല്ലാ കേന്ദ്ര ഏജൻസികളെയും ഏകോപ്പിപ്പിച്ചുള്ള അന്വേഷണം വേണമെന്നാണ് കത്തിലെ ആവശ്യം. കള്ളക്കടത്തിന്‍റെ ഉറവിടം മുതൽ എത്തിച്ചേരുന്നയിടം വരെ വെളിപ്പെടുന്നതും എല്ലാ വിഷയങ്ങളും പരിശോധിക്കുന്നതുമാവണം അന്വേഷണം. രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയെ ബാധിക്കുന്നതും ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്നതുമായ കുറ്റകൃത്യത്തിന്‍റെ എല്ലാ കണ്ണികളെയും പുറത്തു കൊണ്ടുവരണം. അന്വേഷണ ഏജൻസികൾക്ക് ആവശ്യമായ എല്ലാ സഹായവും പിന്തുണയും സംസ്ഥാന സർക്കാർ നൽകുമെന്നും കത്തിൽ വ്യക്തമാക്കുന്നു.