കേരളം

kerala

ETV Bharat / city

ബെംഗളൂരു മയക്കുമരുന്ന് കേസില്‍ സര്‍ക്കാരിന് ഒന്നും ചെയ്യാനില്ലെന്ന് മുഖ്യമന്ത്രി - പിണറായി വിജയൻ

സംസ്ഥാന സർക്കാരിന്‍റെ മുന്നിൽ ഔദ്യോഗികമായി വിവരങ്ങൾ വന്നാൽ ബന്ധപ്പെട്ട ഏജൻസി ഉറപ്പായും അന്വേഷിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

Bengaluru drug case  ബെംഗളൂരു മയക്കുമരുന്ന് കേസ്  pinarayi vijayan news  പിണറായി വിജയൻ  ബിനീഷ് കോടിയേരി
ബെംഗളൂരു മയക്കുമരുന്ന് കേസില്‍ നിലവില്‍ സര്‍ക്കാരിന് ഒന്നും ചെയ്യാനില്ലെന്ന് മുഖ്യമന്ത്രി

By

Published : Sep 5, 2020, 7:30 PM IST

തിരുവനന്തപുരം: ബെംഗളൂരു മയക്കുമരുന്ന് കേസ് അന്വേഷിക്കുന്ന കേന്ദ്രസംഘം സംസ്ഥാനത്തെ ഒന്നും അറിയിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേസിൽ ഉൾപ്പെട്ടവർക്ക് ബിനീഷ് കോടിയേരിയടക്കമുള്ളവരുമായി ബന്ധമുണ്ടോയെന്ന വിവരവും സർക്കാരിന് മുന്നിലില്ല. നിലവിൽ കേസിൽ അന്വേഷണം നടക്കുന്നുണ്ട്. സംസ്ഥാന സർക്കാരിന്‍റെ മുന്നിൽ ഔദ്യോഗികമായി വിവരങ്ങൾ വന്നാൽ ബന്ധപ്പെട്ട ഏജൻസി ഉറപ്പായും അന്വേഷിക്കും. അതിൽ ഒരു തടസവുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബെംഗളൂരു മയക്കുമരുന്ന് കേസില്‍ നിലവില്‍ സര്‍ക്കാരിന് ഒന്നും ചെയ്യാനില്ലെന്ന് മുഖ്യമന്ത്രി

ABOUT THE AUTHOR

...view details