തിരുവനന്തപുരം: മലപ്പുറം ഇരുമ്പിളിയത്ത് വിദ്യാര്‍ഥി ദേവിക ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പിന് വീഴ്ച പറ്റിയിട്ടില്ലെന്ന് മുഖ്യമന്ത്രി പണറായി വിജയന്‍. സംഭവം ദുഖകരമാണ്. മരണം സംബന്ധിച്ച് അന്വേഷണം നടക്കുകയാണ്. കുട്ടിക്ക് മനോവിഷമം ഉണ്ടായെന്ന് അച്ഛന്‍ പറഞ്ഞ സാഹചര്യത്തില്‍ വിദ്യാഭ്യാസ വകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ദേവികയുടെ ആത്മഹത്യ; വിദ്യാഭ്യാസ വകുപ്പിന് വീഴ്ച പറ്റിയില്ലെന്ന് മുഖ്യമന്ത്രി - വിദ്യാഭ്യാസ വകുപ്പ്
സംഭവം ദുഖകരമാണ്. മരണം സംബന്ധിച്ച് അന്വേഷണം നടക്കുകയാണ്. കുട്ടിക്ക് മനോവിഷമം ഉണ്ടായെന്ന് അച്ഛന്‍ പറഞ്ഞ സാഹചര്യത്തില്‍ വിദ്യാഭ്യാസ വകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ദേവിക ആത്മഹത്യ; വിദ്യാഭ്യാസ വകുപ്പിന് വീഴ്ച പറ്റിയില്ലെന്ന് മുഖ്യമന്ത്രി
കുട്ടി പഠിച്ചിരുന്ന ഇരുമ്പിളിയം ജി.എച്ച്.എസിലെ 25 കുട്ടികള്‍ക്ക് ഇന്‍റര്‍നെറ്റും ടിവിയും ഇല്ലെന്ന് കണ്ടെത്തിയിരുന്നു. സ്‌കൂള്‍ അധ്യാപകര്‍ ഇത് പരിഹരിക്കാം എന്നറിയിച്ചിരുന്നു. സ്‌കൂള്‍ പിടിഎയും പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചു വരികയായിരുന്നു. ഇതു സംബന്ധിച്ച് അന്വേഷണം നടക്കുന്നതിനാല്‍ മറ്റ് കാര്യങ്ങളിലേക്ക് ഇപ്പോള്‍ കടക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Last Updated : Jun 3, 2020, 10:19 PM IST