തിരുവനന്തപുരം : നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തിന്‍റെ പേരില്‍ പാലാ ബിഷപ്പിനെതിരെ കേസെടുക്കുന്നത് സര്‍ക്കാരിന്‍റെ ആലോചനയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാര്‍ക്കോട്ടിക് മാഫിയ എന്ന് കേട്ടിട്ടുണ്ട്. അതിന് എതിരെ ശക്തമായ നിലപാട് വേണം.
നാര്‍ക്കോട്ടിക് ജിഹാദ് എന്ന പരാമര്‍ശം ശരിയല്ല. മാഫിയയെ മാഫിയായി കാണണം. അതിന് ഒരു മത ചിഹ്നം നല്‍കാന്‍ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. തങ്ങളുടെ വിഭാഗത്തിന് മുന്നറിയിപ്പ് നല്‍കുകയായിരുന്നു ഉദ്ദേശിച്ചതെന്ന് പാലാ ബിഷപ്പിന്‍റെ വിശദീകരണം വന്നിട്ടുണ്ട്.
തങ്ങളുടെ സമൂഹത്തോട് കാര്യങ്ങള്‍ പറയുമ്പോള്‍ മറ്റുള്ളവരുടെ മതവികാരം വ്രണപ്പെടാതിരിക്കാന്‍ ആദരണീയര്‍ ശ്രദ്ധിക്കണം. ആഭിചാര പ്രവര്‍ത്തനത്തിലൂടെ പെണ്‍കുട്ടികളെ വശീകരിക്കുക എന്ന് പറയുന്നത് നാടുവാഴി കാലത്തൊക്കെ കേട്ട രീതിയാണ്. ഇതൊന്നും ഈ ശാസ്ത്ര യുഗത്തില്‍ ചെലവാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.