തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന് തുടർ ചികിത്സ വേണമെന്ന് മെഡിക്കൽ ബോർഡ്. എം.ആർ.ഐ സ്കാനിങ്ങിൽ ചില പ്രശ്നങ്ങൾ കണ്ടതിനെ തുടർന്നാണ് ചികിത്സ തുടരണം എന്ന് മെഡിക്കൽ ബോർഡ് തീരുമാനിച്ചത്. നാളെ മെഡിക്കൽ ബോർഡ് വീണ്ടും യോഗം ചേരും. തുടർ ചികിത്സകൾ ഏത് രീതിയിൽ വേണമെന്ന് കൂടിയാലോചനകൾ നടക്കുകയാണ്.
സി.എം രവീന്ദ്രന് തുടർചികിത്സ വേണമെന്ന് മെഡിക്കൽ ബോർഡ്
എം.ആർ.ഐ സ്കാനിങ്ങിൽ ചില പ്രശ്നങ്ങൾ കണ്ടതിനെ തുടർന്നാണ് തീരുമാനം
കടുത്ത തലവേദന, കഴുത്തിന് വേദന തുടങ്ങിയ പ്രശ്നങ്ങളെ തുടർന്നാണ് രവീന്ദ്രനെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. കൊവിഡാനന്തര ആരോഗ്യപ്രശ്നങ്ങളെ തുടർന്നാണ് രവീന്ദ്രൻ ചികിത്സ തേടിയത്. ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ മൂന്നാം തവണ ഇ.ഡി രവീന്ദ്രന് നോട്ടീസ് നൽകിയിരുന്നു. എന്നാൽ ഹാജരാക്കാൻ സാവകാശം വേണമെന്ന് ആവശ്യപ്പെട്ട് രവീന്ദ്രൻ കത്ത് നൽകിയിരുന്നു. ഈ കത്തിനൊപ്പം നൽകിയ സൂപ്രണ്ടിന്‍റെ മെഡിക്കൽ റിപ്പോർട്ടിൽ രവീന്ദ്രന് ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് വ്യക്തമാക്കിയിരുന്നു.