കേരളം

kerala

ETV Bharat / city

യുക്രൈനിലുള്ളത് 2320 മലയാളി വിദ്യാര്‍ഥികള്‍ ; തിരികെയെത്തിക്കാന്‍ അടിയന്തര നടപടി വേണമെന്ന് വിദേശകാര്യമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത് - KERALITES AT UKRAINE

നിയമസഭയിലെ നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് മറുപടി പറയുമ്പോൾ മുഖ്യമന്ത്രി യുക്രൈൻ വിഷയത്തിലെ ആശങ്ക പങ്കുവച്ചിരുന്നു

യുക്രൈനിൽ നിന്ന് മലയാളികളെ തിരികെയെത്തിക്കണം  റഷ്യ യുക്രൈൻ സംഘർഷം  റഷ്യ യുക്രൈൻ യുദ്ധം  യുക്രൈനിൽ കുടുങ്ങിയ മലയാളികൾ  യുക്രൈനിൽ മലയാളി വിദ്യാർഥികൾ കുടുങ്ങി  RUSSIA UKRAINE CRISIS  RUSSIA UKRAINE CONFLICT  KERALITES AT UKRAINE  CM Pinarayi Vijayan sends letter to Union External Affairs Minister
'യുക്രൈനിൽ നിന്ന് മലയാളികളെ തിരികെയെത്തിക്കണം': കേന്ദ്ര വിദേശകാര്യമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു

By

Published : Feb 24, 2022, 4:24 PM IST

തിരുവനന്തപുരം : യുക്രൈനിലുള്ള വിദ്യാര്‍ഥികളടക്കമുള്ള മലയാളികളെ നാട്ടിലെത്തിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.

2320 വിദ്യാര്‍ഥികളാണ് യുക്രൈനില്‍ കുടുങ്ങി കിടക്കുന്നത്. തുടര്‍ പഠനത്തിലെ ആശങ്കയെ തുടര്‍ന്നാണ് വിദ്യാര്‍ഥികള്‍ നേരത്തെ നാട്ടിലേക്ക് മടങ്ങാതിരുന്നത്. ഇവരുടെ സുരക്ഷിതത്വം ഉറപ്പാക്കാണമെന്ന് മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു.

വിദേശകാര്യമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

READ MORE:യുക്രൈനില്‍ കുടുങ്ങിയവരെ നാട്ടിലെത്തിക്കാനുള്ള നടപടി വേഗത്തിലാക്കണം: മുഖ്യമന്ത്രി

ഇവരെ എത്രയും വേഗം നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്നും കേന്ദ്ര വിദേശകാര്യമന്ത്രി ഡോ.എസ്. ജയശങ്കറിന് അയച്ച കത്തില്‍ മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. നിയമസഭയില്‍ നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് മറുപടി പറയുമ്പോൾ മുഖ്യമന്ത്രി യുക്രൈന്‍ വിഷയത്തിലെ ആശങ്ക പങ്കുവച്ചിരുന്നു.

യുക്രൈനിലെ വിദ്യാര്‍ഥികള്‍ അടക്കമുള്ളവരുടെ സുരക്ഷ ഉറപ്പാക്കണമെന്നുൾപ്പടെയുള്ള കാര്യങ്ങൾ ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യമന്ത്രി ഡോ. എസ് ജയശങ്കറിന് പ്രതിപക്ഷ നേതാവും കത്തയച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details