കേരളം

kerala

ETV Bharat / city

'കെ റെയിലിനേക്കാൾ മികച്ച നിർദേശം വന്നിട്ടില്ല'; സര്‍ക്കാര്‍ ഒന്നും മറച്ചുവച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി - pinarayi on silverline project

ചോദ്യോത്തര വേളയിൽ സിൽവർലൈൻ സംബന്ധിച്ച ചോദ്യങ്ങൾക്ക് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി

മുഖ്യമന്ത്രി കെ റെയില്‍  പിണറായി സില്‍വര്‍ലൈന്‍ പദ്ധതി  കെ റെയില്‍ നിയമസഭ ചര്‍ച്ച  മുഖ്യമന്ത്രി സില്‍വര്‍ലൈന്‍ നിയമസഭ  നിയമസഭ സമ്മേളനം  kerala assembly session latest  pinarayi on silverline project  kerala cm on k rail
'കെ റെയിലിനേക്കാൾ മികച്ച നിർദേശം വന്നിട്ടില്ല'; സര്‍ക്കാര്‍ ഒന്നും മറച്ചുവച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി

By

Published : Feb 22, 2022, 11:55 AM IST

Updated : Feb 22, 2022, 12:08 PM IST

തിരുവനന്തപുരം: കെ റെയിൽ വിഷയം നിയമസഭയിൽ ചർച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി. ചോദ്യോത്തര വേളയിൽ സിൽവർലൈൻ സംബന്ധിച്ച ചോദ്യങ്ങൾക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. നിയമസഭയിൽ ചർച്ച ചെയ്യേണ്ടത് നിയമസഭയിൽ ചെയ്യണം, പുത്തരിക്കണ്ടം മൈതാനത്തല്ല ചർച്ച ചെയ്യേണ്ടതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മുഖ്യമന്ത്രിക്ക് മറുപടി നൽകി. സിൽവർലൈൻ ഡിപിആർ അബദ്ധ പഞ്ചാംഗമാണെന്നും വിഡി സതീശൻ ആരോപിച്ചു.

കെ റെയിൽ വിഷയത്തിൽ സർക്കാർ ഒന്നും മറച്ചുവച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിൻ്റെ സ്വപ്‌നപദ്ധതിയാണ് കെ റെയിൽ. വിവിധ തലങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് ചർച്ച നടക്കുന്നു. കെ റെയിലിനേക്കാൾ മികച്ച ഒരു നിർദേശവും ഇതുവരെ വന്നിട്ടില്ല. സിൽവർലൈൻ പദ്ധതിയുടെ വിഭവ സമാഹരണത്തിൽ സംസ്ഥാനത്തിന് ആശങ്കയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പരിസ്ഥിതി സൗഹൃദമായി പദ്ധതി നടപ്പാക്കും.

മുഖ്യമന്ത്രി സിൽവർലൈൻ സംബന്ധിച്ച ചോദ്യങ്ങൾക്ക് മറുപടി നല്‍കുന്നു

കെ റെയിൽ പാതനിർമാണത്തിൻ്റെ ഭാഗമായ എംബാങ്ക്മെൻ്റുകൾ (പാതയുടെ അരികത്ത് ഉയരത്തില്‍ നിര്‍മിക്കുന്ന മതില്‍ കെട്ട്) കേരളത്തെ രണ്ടായി വിഭജിക്കുമെന്ന വാദം വസ്‌തുതാവിരുദ്ധമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കെ റെയിലിന് വേണ്ടി പുതുതായി സ്വീകരിക്കുന്ന രീതിയല്ല എംബാങ്ക്മെൻ്റ്. സിൽവർ ലൈനിൻ്റെ 55 ശതമാനം ആണ് എംബാങ്ക്മെൻ്റ് ഉണ്ടാവുക. 10 മുതൽ 20 മീറ്റർ വരെ വീതിയിലാണ് എംബാങ്ക്മെൻ്റ് നിർമിക്കുന്നത്. 7 മീറ്ററിൽ കൂടുതൽ ഉയരത്തിൽ എംബാങ്ക്മെൻ്റ് 33 കിലോമീറ്റർ ദൂരം മാത്രമാണ് ഉണ്ടാവുക. അത് പല ഭാഗങ്ങളിലായിട്ടാണ്.

സംസ്ഥാനത്തെ ട്രെയിനുകൾക്ക് അധിക വേഗത്തിൽ ഓടാൻ കഴിയില്ല. 623 വളവുകൾ ആണ് ഉള്ളത്. ഇവ നിവർക്കാൻ രണ്ട് ദശാബ്‌ദം എടുക്കും. അത് പ്രായോഗികമല്ലെന്നും കെ റെയിലിനേക്കാൾ മികച്ച നിർദേശം വന്നിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി വിശദീകരിച്ചു. ഓരോ 500 മീറ്ററിലും അടിപ്പാതയോ മേൽപ്പാലമോ ഉണ്ടാവും. സംസ്ഥാനത്തെ റോഡുകളെ പദ്ധതി ഒരു തരത്തിലും ബാധിക്കില്ല. സിൽവർലൈൻ പദ്ധതി സംബന്ധിച്ച് നിയമസഭയിൽ വീണ്ടും അവതരിപ്പിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Also read: കെ.​എ​സ്.​ആ​ര്‍.​ടി.​സി ബസിടിച്ച് യുവാക്കൾ മരിച്ച സംഭവം: അന്വേഷണം ഇഴയുന്നതായി പരാതി

Last Updated : Feb 22, 2022, 12:08 PM IST

ABOUT THE AUTHOR

...view details