തിരുവനന്തപുരം: ജോസ് കെ.മാണി രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയ ശേഷം എൽഡിഎഫ് പ്രവേശനം അടക്കമുള്ള തുടർകാര്യങ്ങൾ ചർച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള കോൺഗ്രസ് (എം) എന്ന പാർട്ടിയും രണ്ടില ചിഹ്നം ഇപ്പോൾ ജോസ് കെ. മാണി വിഭാഗത്തിന്‍റേതാണ്. ഇവരെ യുഡിഎഫ് പുറം തള്ളിയതാണ്. രാജ്യസഭാ തെരഞ്ഞെടുപ്പിൽ ഇവർ യുഡിഎഫിന് വോട്ട് ചെയ്യാതെ ഒഴിഞ്ഞു നിന്നു. യുഡിഎഫ് ദുർബലമാകുന്നത് ഞങ്ങൾക്ക് സന്തോഷം നൽകുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജോസ് കെ. മാണി നിലപാട് വ്യക്തമാക്കട്ടെ, ചര്‍ച്ച പിന്നീട്: മുഖ്യമന്ത്രി - പിണറായി വിജയൻ
യുഡിഎഫ് ദുർബലമാകുന്നത് ഞങ്ങൾക്ക് സന്തോഷം നൽകുന്നതാണെന്നും മുഖ്യമനന്ത്രി പിണറായി വിജയൻ പറഞ്ഞു.
![ജോസ് കെ. മാണി നിലപാട് വ്യക്തമാക്കട്ടെ, ചര്‍ച്ച പിന്നീട്: മുഖ്യമന്ത്രി cm pinarayi vijayan on jose k mani cm pinarayi vijayan press meet jose k mani news ജോസ് കെ മാണി പിണറായി വിജയൻ കേരള കോണ്‍ഗ്രസ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8694268-thumbnail-3x2-k.jpg)
ആദ്യം ജോസ് കെ. മാണി നിലപാട് വ്യക്തമാക്കട്ടെ, ചര്‍ച്ച പിന്നീട്: മുഖ്യമന്ത്രി
ആദ്യം ജോസ് കെ. മാണി നിലപാട് വ്യക്തമാക്കട്ടെ, ചര്‍ച്ച പിന്നീട്: മുഖ്യമന്ത്രി
ജോസ് കെ. മാണിയുടെ പരസ്യമായ നിലപാട് വന്ന ശേഷം തീരുമാനമെടുക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉപതെരഞ്ഞെടുപ്പുകൾ സർക്കാരിന്‍റെ വിലയിരുത്തൽ തന്നെയാകും. നാല് മാസം മാത്രമാണ് നവംബറിൽ തെരഞ്ഞെടുപ്പ് നടന്നാൽ തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധിക്ക് ലഭിക്കുക. തെരഞ്ഞെടുപ്പ് കമ്മിഷനാണ് ഇക്കാര്യം തീരുമാനമെടുക്കേണ്ടത്. കമ്മിഷന്‍റെ അന്തിമ തീരുമാന ശേഷം ആവശ്യ നടപടി സർക്കാർ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.