തിരുവനന്തപുരം:സംസ്ഥാനത്ത് കൊവിഡ് വ്യാപനം ഗുരുതരമായതിന് കാരണം അലംഭാവവും വിട്ടുവീഴ്ചയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ക്വാറൻ്റൈനിലും സാമൂഹിക അകലം പാലിക്കുന്നതിലും വീഴചയുണ്ടായിട്ടുണ്ട്. കുറ്റബോധത്തോടെ എല്ലാവരും ഇക്കാര്യം ഓർമിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത്തരത്തിലുള്ള പരാതികൾ ഉയർന്നാൽ ഇനി കർശനമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 102 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടന ചടങ്ങിലാണ് മുഖ്യമന്ത്രിയുടെ വിമർശനം.
കൊവിഡ് പ്രതിരോധത്തില്‍ അലംഭാവമെന്ന് മുഖ്യമന്ത്രി - മുഖ്യമന്ത്രി പിണറായി വിജയൻ
ക്വാറൻ്റൈനിലും സാമൂഹിക അകലം പാലിക്കുന്നതിലും വീഴ്ചയുണ്ടായത് കുറ്റബോധത്തോടെ എല്ലാവരും ഓര്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊവിഡ് പ്രതിരോധത്തില്‍ അലംഭാവമെന്ന് മുഖ്യമന്ത്രി
കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നതിന് അനുസരിച്ച് ചികിത്സ കേന്ദ്രങ്ങളും സൗകര്യങ്ങളും വർധിപ്പിക്കും. മഹാമാരിക്ക് മുന്നിൽ നിസഹായരായി നിന്നിട്ട് കാര്യമില്ല. നേരിടുക തന്നെ വേണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.