തിരുവനന്തപുരം:സംസ്ഥാനത്തെ കൊവിഡ് 19 സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് പറയാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുന്‍കരുതല്‍ സ്വീകരിച്ചില്ലെങ്കില്‍ സ്ഥിതി കൈവിട്ട് പോകുമെന്ന സ്ഥിതിയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഗൗരവമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കണം. നിര്‍ദേശങ്ങള്‍ ജനങ്ങള്‍ പാലിക്കുന്നത് ആശ്വാസകരം. വൈറസ് വ്യാപനം തടയാന്‍ ഇതിലൂടെ സാധിച്ചു. മാര്‍ച്ച് 31 വരെ സര്‍ക്കാര്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ വിനോദ സഞ്ചാരികള്‍ക്ക് മോശമായ അനുഭവം ഉണ്ടാക്കരുത്. ഇത്തരം സംഭവങ്ങളുണ്ടായാല്‍ സര്‍ക്കാര്‍ ഗൗരവത്തോടെ കാണും.
"മുന്‍കരുതല്‍ സ്വീകരിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ട് പോകും" : മുഖ്യമന്ത്രി - കൊവിഡ് കേരള വാര്‍ത്ത
പ്രവാസികള്‍ക്ക് തിരികെ പോകാന്‍ കഴിയാതെ ജോലി നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകാതിരിക്കാന്‍ നോര്‍ക്ക നടപടി സ്വീകരിക്കും. ഇതിനായി നോര്‍ക്ക കോള്‍ സെന്‍റർ തുറക്കും.
വൈറസ് ബാധയെ തുടര്‍ന്ന് വിദേശത്ത് കുടുങ്ങിയവരെ നാട്ടിലെത്തിക്കാന്‍ ശ്രമം തുടരും. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാറുമായി ആശയവിനിമയം തുടരുകയാണ്. പ്രവാസികള്‍ക്ക് തിരികെ പോകാന്‍ കഴിയാതെ ജോലി നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകാതിരിക്കാന്‍ നോര്‍ക്ക നടപടി സ്വീകരിക്കും. ഇതിനായ് നോര്‍ക്ക കോള്‍ സെന്‍റര്‍ തുറക്കും. കേരളത്തിലെ അന്യസംസ്ഥാന തൊഴിലാളികളെ നിരീക്ഷിക്കാന്‍ നടപടി സ്വീകരിക്കാന്‍ കലക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പ്രതിരോധ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി ശനിയാഴ്ച ജില്ലകളില്‍ മന്ത്രിമാരുടെ അധ്യക്ഷതയില്‍ യോഗം ചേരും. പ്രായമായവരില്‍ കൊവിഡ് വൈറസ് ബാധയേല്‍ക്കാതിരിക്കാന്‍ പ്രത്യേക കരുതല്‍ വേണമെന്നും മുഖ്യമന്ത്രി വ്യക്താമാക്കി. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഇവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.