തിരുവനന്തപുരം : വനമേഖലയ്ക്ക് പുറത്ത് ഒരു കിലോമീറ്റര്‍ ബഫര്‍ സോണ്‍ എന്ന സുപ്രീം കോടതി വിധിയില്‍ ജനങ്ങളുടെ ആശങ്കയകറ്റുന്ന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ വിഷയത്തില്‍ വിശദമായ നടപടി സ്വീകരിക്കും. ജനവാസ മേഖല കണക്കാക്കി ബഫര്‍ സോണ്‍ നിശ്ചയിക്കണമെന്നതാണ് സംസ്ഥാന സര്‍ക്കാരിന്‍റെ നിലപാട്.
ബഫര്‍ സോണ്‍ : ആശങ്കയകറ്റുന്ന നിലപാട് സ്വീകരിക്കും, എജിയുമായി കൂടിയാലോചന നടത്തുകയാണെന്ന് മുഖ്യമന്ത്രി - buffer zone issue latest
ജനവാസ മേഖല കണക്കിലെടുത്ത് ബഫര്‍ സോണ്‍ നിശ്ചയിക്കണമെന്നതാണ് സംസ്ഥാന സര്‍ക്കാരിന്‍റെ നിലപാടെന്ന് മുഖ്യമന്ത്രി
ബഫര്‍ സോണ്‍: നിലപാടില്‍ മാറ്റമില്ല, നിയമ നടപടികളെ കുറിച്ച് എജിയുമായി ആലോചിക്കുന്നുവെന്ന് മുഖ്യമന്ത്രി
Also read: പരിസ്ഥിതിലോല മേഖല ഉത്തരവ് ; വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി സർക്കാർ
സുപ്രീം കോടതി വിധിക്കെതിരെ റിവ്യൂ പെറ്റീഷന്‍ നല്‍കുന്നത് അടക്കമുള്ള നിയമ നടപടി എജിയുമായി അലോചിക്കുകയാണ്. കേന്ദ്ര സര്‍ക്കാരിനെ നിലപാട് അറിയിച്ചിട്ടുണ്ട്. ജനവാസ മേഖല ഒഴിവാക്കണമെന്ന നിലപാടില്‍ മാറ്റമില്ല. അവിടെയുള്ള ജനങ്ങളെ സംരക്ഷിക്കുന്ന നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.