തിരുവനന്തപുരം: നിയമന വിവാദത്തില്‍ കെഎസ്‌യു- യൂത്ത് കോണ്‍ഗ്രസ് സമരം ആസൂത്രിതമായി അക്രമം നടത്താനുള്ള ശ്രമത്തിന്‍റെ ഭാഗമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന സര്‍ക്കാറിന്‍റെ വികസന, ജനക്ഷേമ നേട്ടങ്ങള്‍ ജനങ്ങളുടെ മനസില്‍ എത്താതിരിക്കാന്‍ ചില ദുഷ്ടമനസുകളുടെ ഗൂഢാലോചനയുടെ ഭാഗമാണ് ഈ അക്രമ സമരങ്ങള്‍. ഇതിലൂടെ ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് ശ്രമം നടക്കുന്നത്. ഇത്തരത്തിലുള്ള സമരമാണ് ഇന്ന് സെക്രട്ടേറിയറ്റിനു മുന്നില്‍ നടന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കെഎസ്‌യു- യൂത്ത് കോണ്‍ഗ്രസ് സമരം ആസൂത്രിതമെന്ന് മുഖ്യമന്ത്രി
പൊലീസുകാര്‍ എന്തു തെറ്റു ചെയ്തിട്ടാണ് അവരെ വളഞ്ഞിട്ട് തല്ലിയതെന്നും മുഖ്യമന്ത്രി ചോദിച്ചു. ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് ശ്രമം നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
രാവിലെ മുതല്‍ തന്നെ വ്യാപക അക്രമം സംഘടിപ്പിക്കുമെന്ന് സമര കേന്ദ്രങ്ങളില്‍ നിന്ന് വ്യക്തമാക്കിയിരുന്നു. ഇത്തരത്തില്‍ ആസൂത്രിതമായ അക്രമമാണ് നടന്നത്. പൊലീസിനെ വ്യാപകമായി ആക്രമിക്കുന്ന സ്ഥിതിയുണ്ടായി. പൊലീസുകാര്‍ എന്തു തെറ്റു ചെയ്തിട്ടാണ് അവരെ വളഞ്ഞിട്ട് തല്ലിയതെന്നും മുഖ്യമന്ത്രി ചോദിച്ചു. പൊലീസിനെ ആക്രമിച്ചത് അറിയാതെ സംഭവച്ചിതല്ല. പൊലീസിനെ വളഞ്ഞിട്ട് തല്ലുമ്പോള്‍ പൊലീസ് പ്രതികരിക്കുമെന്നും അതിലൂടെ വലിയ പ്രശ്‌നങ്ങളിലേക്ക് എത്തിക്കാമെന്നുമാണ് പ്രതിഷേധക്കാര്‍ കരുതിയത്. എന്നാല്‍ പൊലീസ് ആത്മ സംയമനം പാലിച്ചതു കൊണ്ടാണ് സമരക്കാരുടെ ആസൂത്രണം പാളിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇത് കൂടാതെ സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം ചെയ്യുകയായിരുന്ന കുംഭാര വിഭാഗത്തില്‍പെട്ട പ്രതിഷേധക്കാരെ കെഎസ്‌യു പ്രവര്‍ത്തകര്‍ തല്ലുകയും അവരുടെ ഉപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. ഇത്തരത്തില്‍ സാമൂഹ്യ വിരുദ്ധമായ അഴിഞ്ഞാട്ടമാണ് സമരത്തിന്‍റെ പേരില്‍ നടന്നത്. ഇത്തര സമരങ്ങള്‍ കൂടുതല്‍ വ്യാപിപ്പിക്കാനാണ് പ്രതിപക്ഷ ശ്രമം. ഇത് നാടിന്‍റെ മുന്നോട്ടുള്ള പോക്കിന് എതിരാണെന്ന് ജനം മനസിലാക്കും. ഇത്തരം ആസൂത്രിത സമരങ്ങളൊന്നും സര്‍ക്കാറിനെ ബാധിക്കില്ല. വികസന ജനക്ഷേമ പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. റീബില്‍ഡ് കേരളയുടെ ഭാഗമായി നിര്‍മ്മിച്ച 1000 റോഡുകളുടെ ഉദ്‌ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.