തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം പിരിക്കുന്നത് വക്കീല്‍ ഫീസ് കൊടുക്കാന്‍ വേണ്ടിയാണെന്ന കെ.എം ഷാജിയുടെ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി. എന്തിനാണ് പാവങ്ങളെ ഇത്തരം നുണ് പറഞ്ഞ തെറ്റിദ്ധരിപ്പിക്കാന്‍ നോക്കുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു.
കെ.എം ഷാജിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി - km shaji mla latest news
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം പിരിക്കുന്നത് വക്കീല്‍ ഫീസ് നല്‍കാനാണെന്നായിരുന്നു കെ.എം ഷാജിയുടെ പരാമര്‍ശം
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുമാണോ വക്കീലിന് ഫീസ് കൊടുക്കുന്നത്. ഇത്തരം വികൃത മനസുകള്‍ നമുക്കിടയില്‍ ഉണ്ട്. അതാണ് നാട് എന്ന് തെറ്റിദ്ധരിക്കരുത്. ഷാജി എന്തുകൊണ്ടാണ് ഇത്തരം ഒരു നിലപാട് സ്വീകരിച്ചതെന്ന് അദ്ദേഹത്തിന്‍റെ പാര്‍ട്ടി പരിശോധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഷു കൈനീട്ടവും റംസാന്‍ സക്കാത്തും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്ന മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന ഷൂക്കൂര്‍ വധക്കേസിലെ പ്രതികളെ രക്ഷിക്കാന്‍ വക്കീല്‍ ഫീസ് നല്‍കാന്‍ വേണ്ടിയാണ് എന്നായിരുന്നു കെ.എം ഷാജിയുടെ പരിഹാസം.