കേരളം

kerala

ETV Bharat / city

ഉപതെരഞ്ഞെടുപ്പ്; സാമുദായിക സംഘടനകളുടെ വിഭജന ശ്രമം തകര്‍ന്നെന്ന് മുഖ്യമന്ത്രി

സാമുദായിക സംഘടനകൾക്ക് നല്ല ബുദ്ധി നല്‍കിയ തെരഞ്ഞെടുപ്പാണ് കഴിഞ്ഞതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു.

മുഖ്യമന്ത്രി

By

Published : Oct 28, 2019, 9:05 PM IST

Updated : Oct 28, 2019, 9:48 PM IST

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനെതിരെ വോട്ട് ചെയ്‌തവർ ഇപ്പോൾ ഒപ്പം നിൽക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങളെ ചില കള്ളികളിൽ കരുക്കളായി തളച്ചിടാനുള്ള സമുദായസംഘടനകളുടെ ശ്രമം മലർപൊടിക്കാരന്‍റെ സ്വപ്‌നമായെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച ഇടത് എം.എൽ.എമാർക്ക് എൽ.ഡി.എഫ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമുദായസംഘടനകളുടെ ശ്രമം മലർപൊടിക്കാരന്‍റെ സ്വപ്‌നമായെന്ന് മുഖ്യമന്ത്രി

നാടിന്‍റെ വികസനത്തിന് യു.ഡി.എഫ് അല്ല എൽ.ഡി.എഫാണ് നല്ലതെന്ന തിരിച്ചറിവ് ജനങ്ങൾക്ക് ഉണ്ടായെന്ന് മുഖ്യമന്ത്രി പറഞ്ഞു. സർക്കാരിനെതിരെ ഭരണവിരുദ്ധ വികാരമില്ല. എം.എൽ.എമാരുടെ എണ്ണം 91 നിന്ന് 93 ആയത് തെറ്റായ നടപടി കൊണ്ടല്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് കബളിപ്പിച്ചത് ജനം മനസിലാക്കി. ബിജെപിക്കും തിരിച്ചടിയുണ്ടായി. കോന്നിയിൽ വോട്ടഭ്യർത്ഥന പോലും ശരണം വിളിയുടെ താളത്തിലായിട്ടും ജനങ്ങൾ ബിജെപിയെ മൂന്നാം സ്ഥാനത്തേക്ക് തള്ളി. ശബരിമല ക്ഷേത്രമുള്ള പത്തനംതിട്ട ഉൾപ്പെടെ അഞ്ച് ജില്ലകളിൽ യുഡിഎഫിന് എം.എൽ.എമാരില്ല. സിപിഎം എന്നും വിശ്വാസ സംരക്ഷണത്തിന് വേണ്ടി നിൽക്കുന്ന പ്രസ്ഥാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സാമുദായിക സംഘടനകൾക്ക് നല്ല ബുദ്ധി നല്‍കിയ തെരഞ്ഞെടുപ്പാണ് ഈ ഉപതെരഞ്ഞെടുപ്പെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷനായ ശ്രീധരൻപിള്ള മിസോറാമിൽ പോയി രക്ഷപ്പെട്ടു. മറ്റു നേതാക്കൾ അണികളെ തോല്‍വിയുടെ കാരണം ബോധ്യപ്പെടുത്താന്‍ ഓടി നടക്കുകയാണെന്നും കാനം വ്യക്തമാക്കി. ഉപതെരഞ്ഞെടുപ്പുകളിൽ വിജയിച്ച മാണി സി. കാപ്പൻ, കെ.യു ജനീഷ് കുമാർ, വി.കെ പ്രശാന്ത് എന്നിവർക്കാണ് എൽ.ഡി.എഫ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി സ്വീകരണം നൽകിയത്.

Last Updated : Oct 28, 2019, 9:48 PM IST

ABOUT THE AUTHOR

...view details