തിരുവനന്തപുരം: സ്പ്രിംഗ്ലര്‍ ആരോപണങ്ങളില്‍ ആശങ്ക ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മടിയില്‍ കനമുള്ളവനേ വഴിയില്‍ ഭയക്കേണ്ട കാര്യമുള്ളൂ. ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ തെളിവ് കൊണ്ടുവരട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു. മകളുടെ കമ്പനിയുമായി സ്പ്രിംഗ്ലറിന് ബന്ധമുണ്ടെന്ന ആരോപണവുമായി ബന്ധപ്പെട്ട ചോദ്യത്തിനാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
സ്‌പ്രിംഗ്ലറില്‍ ഭയക്കേണ്ട കാര്യമില്ലെന്ന് മുഖ്യമന്ത്രി - സ്‌പ്രിംഗ്ലര്‍ സിപിഎം മുഖ്യമന്ത്രി
കരാറിനെതിരായ ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ തെളിവ് കൊണ്ടുവരട്ടെയെന്നും മുഖ്യമന്ത്രി
മുഖ്യമന്ത്രി
അമേരിക്കയില്‍ പോയപ്പോള്‍ സ്പ്രിംഗ്ലര്‍ കമ്പനി പ്രതിനിധികളുമായി ചര്‍ച്ച നടത്തിയെന്ന പ്രതിപക്ഷ ആരോപണത്തിന് അത് തന്‍റെ ശീലമല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. അവരവരുടെ ശീലം വച്ച് തന്നെ അളക്കരുത്. ആ ശീലം വച്ച് വളര്‍ന്നു വന്നവനല്ല താന്‍. മുഖ്യമന്ത്രി പറഞ്ഞു. സ്പ്രിംഗ്ലര്‍ കരാറുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ ചോദ്യങ്ങള്‍ സ്വാഭാവിക നടപടിയാണ്. അതില്‍ അപാകതയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.