കേരളം

kerala

ETV Bharat / city

ജീവന്‍ രക്ഷാ മരുന്നുകള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ

ലോക്ക് ഡൗണിനെ തുടര്‍ന്ന് വരുമാനം നിലച്ച ഡയാലിസിസ് രോഗികള്‍, അവയവം മാറ്റിവക്കല്‍ ശസ്‌ത്രക്രിയക്ക് വിധേയരായവര്‍, അര്‍ബുദ രോഗികള്‍ എന്നിവര്‍ക്കാണ് മരുന്നുകള്‍

മുഖ്യമന്ത്രി പിണറായി വിജയന്‍  ജീവന്‍ രക്ഷാ മരുന്നുകള്‍  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ  ഡയാലിസിസ് രോഗികള്‍  അവയവം മാറ്റിവക്കല്‍ ശസ്‌ത്രക്രിയക്ക് വിധേയരായവര്‍  life saving medicines cm pinarayi
പിണറായി വിജയന്‍

By

Published : Apr 24, 2020, 7:38 PM IST

തിരുവനന്തപുരം: കൊവിഡിതര രോഗം ബാധിച്ചവര്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ ജീവന്‍ രക്ഷാ മരുന്നുകള്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക്ക് ഡൗണിനെ തുടര്‍ന്ന് വരുമാനം നിലച്ച ഡയാലിസിസ് രോഗികള്‍, അവയവം മാറ്റിവെക്കല്‍ ശസ്‌ത്രക്രിയക്ക് വിധേയരായവര്‍, അര്‍ബുദ രോഗികള്‍ എന്നിവര്‍ക്കാണ് മരുന്നുകള്‍ നല്‍കുന്നത്.

ഇന്‍സുലിന്‍ ഉള്‍പ്പെടെയുള്ള അത്യാവശ്യ മരുന്നുകള്‍ മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷനില്‍ നിന്നും ലഭിക്കാത്ത സാഹചര്യമുണ്ടായാല്‍ കാരുണ്യ, നീതി സ്‌റ്റോറുകളില്‍ നിന്നും വാങ്ങുന്നതിനുള്ള അനുമതി തദ്ദേശ വകുപ്പ് നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ABOUT THE AUTHOR

...view details