കേരളം

kerala

ETV Bharat / city

ആര്‍.സി.സിയില്‍ ശസ്‌ത്രക്രിയക്ക് മുമ്പ് കൊവിഡ് പരിശോധന - മുഖ്യമന്ത്രി പിണറായി വിജയന്‍

ആര്‍.സി.സിയിലെ ലാബിന് ഐ.സി.എം.ആര്‍ അംഗീകാരം ലഭിക്കുന്നതുവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലായിരിക്കും കൊവിഡ് പരിശോധന

cm pinarayi on covid test in rcc  ആര്‍.സി.സി കൊവിഡ് പരിശോധന  മുഖ്യമന്ത്രി പിണറായി വിജയന്‍  കാരുണ്യ, ആരോഗ്യരക്ഷാ പദ്ധതി
മുഖ്യമന്ത്രി പിണറായി വിജയന്‍

By

Published : Apr 25, 2020, 8:28 PM IST

തിരുവനന്തപുരം:ശസ്‌ത്രക്രിയക്ക് മുമ്പ് ആര്‍.സി.സിയില്‍ കൊവിഡ് പരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാന്‍സര്‍ ശസ്‌ത്രക്രിയയിലൂടെ ഉണ്ടാകുന്ന രോഗപകര്‍ച്ച മുന്നില്‍ കണ്ടാണ് നടപടി. എല്ലാ കാന്‍സര്‍ ശസ്‌ത്രക്രിയയും പുനഃരാംഭിച്ചിട്ടുണ്ട്. ആര്‍.സി.സിയിലെ ലാബിന് ഐ.സി.എം.ആര്‍ അംഗീകാരം ലഭിക്കുന്നതുവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ലാബിലായിരിക്കും കൊവിഡ് പരിശോധന നടത്തുക.

കാരുണ്യ, ആരോഗ്യരക്ഷാ പദ്ധതി അംഗങ്ങളായ രോഗികള്‍ക്ക് ജില്ലാ ആശുപത്രികളില്‍ മരുന്നു ലഭ്യമല്ലെങ്കില്‍ ആര്‍.സി.സിയില്‍ നിന്നും എത്തിച്ചു നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്ഷേമപദ്ധതിയില്‍ ഉള്‍പ്പെടാത്തവര്‍ക്കും പണം അടച്ച് മരുന്നു വാങ്ങാം. ആര്‍.സി.സിയില്‍ എത്താന്‍ കഴിയാത്തവര്‍ക്ക് കുറിപ്പടിയും രേഖകളും വിലയും അയച്ചാല്‍ ഫയര്‍ഫോഴ്‌സ് സന്നദ്ധസേന മുഖേന മരുന്ന് എത്തിച്ച് നല്‍കും. ലോക്ക് ഡൗണ്‍ കാലത്ത് ഒറ്റക്ക് താമസിക്കുന്ന വയോജനങ്ങള്‍ക്കായി പ്രശാന്തിയെന്ന പേരില്‍ പുതിയ പദ്ധതി പൊലീസ് നടപ്പാക്കും.

ഫീല്‍ഡില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് കൊവിഡ് പരിശോധന നടത്തും. ഇക്കാലത്ത് പിരിച്ചുവിടലും ശമ്പള നിഷേധവും ഒഴിവാക്കണമെന്നും പ്രാദേശിക മാധ്യമ പ്രവര്‍ത്തകരുടെ ജോലിയില്‍ തടസമുണ്ടാകാതിരിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയതായും മുഖ്യമന്ത്രി അറിയിച്ചു.

ABOUT THE AUTHOR

...view details