പൊലീസിനെതിരായ ആരോപണങ്ങള്‍ ആഭ്യന്തര സെക്രട്ടറി പരിശോധിക്കും - തിരുവനന്തപുരം വാര്‍ത്തകള്‍
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആവശ്യവും കൂടി പരിഗണിച്ചാണ് മുഖ്യമന്ത്രിയുടെ നിർദേശം
തിരുവനന്തപുരം:സിഎജി റിപ്പോർട്ടിലെ കേരള പൊലീസിനെതിരായ പരാമര്‍ശങ്ങള്‍ സംസ്ഥാന ആഭ്യന്തര സെക്രട്ടറി പരിശോധിക്കും. ഇതു സംബന്ധിച്ച നിര്‍ദേശം ആഭ്യന്തര സെക്രട്ടറിക്ക് സര്‍ക്കാര്‍ നല്‍കി. പൊലീസ് തലപ്പത്തെ അഴിമതികളെക്കുറിച്ച് അന്വേഷണം നടത്തണമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആവശ്യവും കൂടി പരിഗണിച്ചാണ് മുഖ്യമന്ത്രിയുടെ നിർദേശം. കത്തിലെ തോക്കും തിരകളും കാണാതായതും ടെണ്ടർ നടപടികൾ പാലിക്കാതെ ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ വാങ്ങിയതുമടക്കമുള്ള സിഎജി കണ്ടെത്തലുകളെക്കുറിച്ചാണ് ആഭ്യന്തര സെക്രട്ടറി പരിശോധിക്കുക.