കേരളം

kerala

ETV Bharat / city

വെഞ്ഞാറമൂട് കൊലപാതകം; അന്വേഷണം ഫലപ്രദമെന്ന് മുഖ്യമന്ത്രി

കേരളത്തിന്‍റെ സമാധാനത്തിന് ഭംഗംവരുത്താന്‍ ബോധപൂര്‍വം നടത്തിയതാണ് ഇരട്ടക്കൊലപാതകമെന്ന് പറഞ്ഞ മുഖ്യമന്ത്രി കോണ്‍ഗ്രസ് ഓഫിസുകള്‍ക്കു നേരെ നടക്കുന്ന ആക്രമണങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയില്ല.

പിണറായി വിജയൻ വാര്‍ത്തകള്‍  cm on venjaramood murder  cm press meet news  venjaramood murder news  വെഞ്ഞാറമൂട് കൊലപാതകം.
വെഞ്ഞാറമൂട് കൊലപാതകം; അന്വേഷണം ഫലപ്രദമെന്ന് മുഖ്യമന്ത്രി

By

Published : Sep 3, 2020, 8:13 PM IST

തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ രണ്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം ഫലപ്രദമായാണ് നീങ്ങുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അന്വേഷണ സംഘത്തെ കുറിച്ച് പരാതികളൊന്നും ഉയര്‍ന്നു കേട്ടില്ല. അന്വേഷണം ആര്‍ക്കെതിരെ എന്നല്ല ഏതു കാര്യവും അന്വേഷിക്കട്ടെ. അന്വേഷിച്ച് ഏതാണ് ശരി ഏതാണ് തെറ്റെന്ന് കണ്ടെത്തട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.

വെഞ്ഞാറമൂട് കൊലപാതകം; അന്വേഷണം ഫലപ്രദമെന്ന് മുഖ്യമന്ത്രി

കേരളത്തിന്‍റെ സമാധാനത്തിന് ഭംഗംവരുത്താന്‍ ബോധപൂര്‍വം നടത്തിയതാണ് ഇരട്ടക്കൊലപാതകം. അതിന്‍റെ മറ്റ് കാര്യങ്ങളിലേക്ക് താന്‍ ഇപ്പോള്‍ കടക്കുന്നില്ല. കൊലപാതകത്തിനെതിരെ നാടാകെ പ്രതിഷേധത്തിലാണ്. എന്നാല്‍ കൊലപാതകത്തില്‍ അടൂര്‍ പ്രകാശിന്‍റെ പങ്ക് സംബന്ധിച്ച സി.പി.എം നേതാക്കളുടെ ആരോപണത്തെ കുറിച്ചുള്ള ചോദ്യത്തിന് അന്വേഷണ സംഘം എല്ലാം അന്വേഷിക്കട്ടെ എന്നായിരുന്നു മറുപടി. കോണ്‍ഗ്രസ് ഓഫിസുകള്‍ക്കു നേരെ നടക്കുന്ന ആക്രമണങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി നല്‍കിയില്ല. ബെംഗളൂരു മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ പ്രതിക്ക് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകനുമായി ബിസിനസ് ബന്ധമുണ്ടെന്ന ആരോപണമടക്കം എല്ലാ കാര്യങ്ങളും അന്വേഷണ ഏജന്‍സി അന്വേഷിക്കട്ടെ എന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിന് ആരോപണ വിധേയനായ വ്യക്തിതന്നെ മറുപടി നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ABOUT THE AUTHOR

...view details