തിരുവനന്തപുരം:വിവാദങ്ങളോട് പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷ നേതാവിന്‍റെ ആരോപണങ്ങളെ കുറിച്ചോ സ്‌പ്രിംഗ്ലര്‍ കരാറിനെ കുറിച്ചോ കാര്യമായ പ്രതികരണം ഇന്ന് മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ ഉണ്ടായില്ല. മുഖ്യമന്ത്രി ഏകാധിപതിയെ പോലെ പെരുമാറുന്നുവെന്ന ആരോപണത്തെ പറ്റിയുള്ള ചോദ്യത്തിന് മറുപടിയില്ല എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. എല്ലാവർക്കും കാര്യങ്ങൾ അറിയാമെന്നും മുഖ്യമന്ത്രി കൂട്ടി ചേർത്തു.
സ്‌പ്രിംഗ്ലര്‍ വിവാദത്തില്‍ പ്രതികരിക്കാതെ മുഖ്യമന്ത്രി
ഏകാധിപതിയെ പോലെ പെരുമാറുന്നുവെന്ന ആരോപണത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം
മുഖ്യമന്ത്രി
സ്‌പ്രിംഗ്ലര്‍ കരാറില്‍ നിന്നും പുറകോട്ട് പോയോ എന്ന ചോദ്യത്തിനും വ്യക്തമായ മറുപടിയുണ്ടായില്ല. പിന്നോട്ട് പോക്കായി കാണേണ്ട, വസ്തുത പറഞ്ഞൂ എന്നേയുള്ളൂ എന്നും അദ്ദേഹം മറുപടി പറഞ്ഞ് അവസാനിപ്പിക്കുകയായിരുന്നു.