കേരളം

kerala

ETV Bharat / city

പ്രളയപുനര്‍നിര്‍മാണം; കെപിഎംജിയെ നിയോഗിച്ചത് മാനദണ്ഡങ്ങൾ പാലിച്ചെന്ന് മുഖ്യമന്ത്രി - കെപിഎംജി

ടെണ്ടര്‍ പോലുമില്ലാതെ കെ.പി.എം.ജിക്ക് കോടികളുടെ കരാര്‍ നല്‍കിയത് അഴിമതി നടത്താനാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു.

cm on rebuild kerala  kpmg rebuild kerala  rebuild kerala  പ്രളയപുനര്‍നിര്‍മാണം  കെപിഎംജി  മുഖ്യമന്ത്രി
പ്രളയപുനര്‍നിര്‍മാണം; കെപിഎംജിയെ നിയോഗിച്ചത് മാനദണ്ഡങ്ങൾ പാലിച്ചെന്ന് മുഖ്യമന്ത്രി

By

Published : Jun 25, 2020, 8:43 PM IST

തിരുവനന്തപുരം: റീ ബിൽഡ് കേരളയുടെ കൺസെൾട്ടന്‍റായി കെപിഎംജിയെ നിയോഗിച്ചത് മാനദണ്ഡങ്ങൾ എല്ലാം പാലിച്ചാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമാനുസൃതമായ എല്ലാ നടപടിക്രമങ്ങളും കരാറിൽ പാലിച്ചിട്ടുണ്ട്. പ്രളയ സമയത്ത് കെപിഎംജി സൗജന്യ സേവനം സംസ്ഥാനത്തിന് നൽകിയിരുന്നു. ഇത് സംസ്ഥാനം സ്വീകരിച്ചിട്ടുണ്ട്. ഈ കരാറിൽ നിയമാനുസൃതമായി ഒന്നും ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 2018ലെ പ്രളയം കഴിഞ്ഞ ശേഷമാണ് പ്രളയ പുനര്‍ നിര്‍മാണത്തിന് റീബില്‍ഡ് കേരള ഇനിഷേറ്റീവ് രൂപീകരിച്ചത്. ടെണ്ടര്‍ പോലുമില്ലാതെ കെ.പി.എം.ജിക്ക് കോടികളുടെ കരാര്‍ നല്‍കിയത് അഴിമതി നടത്താനാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു.

ABOUT THE AUTHOR

...view details