പി.ടി തോമസിനെതിരായ വാര്‍ത്തകള്‍ ഗൗരവമുള്ളത്; പരിശോധിക്കുമെന്ന് മുഖ്യമന്ത്രി - പി.ടി തോമസിനെതിരെ മുഖ്യമന്ത്രി
നിലവില്‍ സര്‍ക്കാരിന് പരാതികള്‍ ലഭിച്ചതായി അറിവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
പി.ടി തോമസിനെതിരായ വാര്‍ത്തകള്‍ ഗൗരവുമുള്ളത്; പരിശോധിക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ഭൂമിയിടപാട് വിഷയത്തിൽ പി.ടി തോമസ് എംഎൽഎയ്‌ക്കെതിരെ സർക്കാരിന് പരാതി ലഭിച്ചതായി ശ്രദ്ധയിൽ പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പി.ടി തോമസിനെതിരെ വന്ന വാർത്തകൾ ഗൗരവമുള്ളതാണ്. ഇതുമായി ബന്ധപ്പെട്ട് ഗൗരവമായി മറ്റ് എന്തെങ്കിലുമുണ്ടെങ്കിൽ സർക്കാർ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.