തിരുവനന്തപുരം : ആശ്രിത നിയമനത്തിന്‍റെ ക്വാട്ട വർധിപ്പിക്കുന്നതിൽ പിഎസ്‌സി റാങ്ക് ഹോൾഡർമാരുടെ എതിർപ്പു കൂടി പരിഗണിച്ച ശേഷമേ തീരുമാനമെടുക്കൂ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ക്വാട്ട വർധിപ്പിക്കുന്നത് റാങ്ക് ഹോൾഡർമാരുടെ തൊഴിൽ സാധ്യത കുറയ്ക്കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുള്ളത്.
പൊതുഭരണ വകുപ്പ് അദാലത്തുകൾ നടത്തി ഉദ്യോഗാർഥികളുടെ സമ്മതപത്രം വാങ്ങി ഒഴിവുകൾ ലഭ്യമായ മറ്റു വകുപ്പുകളിൽ നിയമനം നടത്താനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ അവതരിപ്പിച്ച സബ്‌മിഷനുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
കോടതി ഉത്തരവിന്‍റെ വെളിച്ചത്തിൽ പൊതു തസ്തികകളിൽ ആശ്രിത നിയമനത്തിന് കാലതാമസം ഉണ്ടാകുന്നുണ്ട്. ഇത് കണക്കിലെടുത്ത് പൊതു തസ്തികകളിൽ അപേക്ഷ സമർപ്പിച്ചവർക്ക് യോഗ്യത അനുസരിച്ച് സാങ്കേതിക തസ്തികകളിൽ ഉൾപ്പെടെ അർഹമായ മറ്റു തസ്തികകളിലേക്കുള്ള തസ്തിക മാറ്റത്തിന് അപേക്ഷ സമർപ്പിക്കാൻ അനുവദിച്ച് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഹർജികളും ഉത്തരവും