തിരുവനന്തപുരം: ഇന്ധന വില പിടിച്ചു നിർത്താൻ സംസ്ഥാനം നികുതി കുറയ്ക്കണമെന്ന കേന്ദ്രത്തിന്‍റെ വാദം വിചിത്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. 67 രൂപയുടെ എക്സൈസ് തീരുവയിൽ വെറും 4 രൂപ മാത്രമാണ് കേന്ദ്രം സംസ്ഥാനങ്ങളുമായി പങ്കിടുന്നത്. ക്രൂഡ് ഓയിൽ വില ഇടിയുമ്പോഴും പെട്രോൾ ഡീസൽ വില കുതിച്ചു കയറാൻ കാരണം കേന്ദ്രം എക്സൈസ് തീരുവ വർധിപ്പിക്കുന്നതാണെന്ന് മുഖ്യമന്ത്രി ചൂണ്ടികാട്ടി.
ഇന്ധനവില; സംസ്ഥാനം നികുതി കുറയ്‌ക്കണമെന്നത് വിചിത്രവാദമെന്ന് മുഖ്യമന്ത്രി - ഇന്ധനവില
ആറു വർഷത്തിനിടയിൽ കേന്ദ്ര നികുതി 307 ശതമാനം വർധിച്ചു. 2021 ൽ മാത്രം 19 തവണ ഇന്ധന വില വർധിപ്പിച്ചു.
![ഇന്ധനവില; സംസ്ഥാനം നികുതി കുറയ്‌ക്കണമെന്നത് വിചിത്രവാദമെന്ന് മുഖ്യമന്ത്രി Cm on petrol prices petrol prices ഇന്ധനവില ഇന്നത്തെ പെട്രോള്‍ വില](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11986484-thumbnail-3x2-k.jpg)
മുഖ്യമന്ത്രി
മുഖ്യമന്ത്രി പിണറായി വിജയൻ സഭയില്‍ സംസാരിക്കുന്നു
നാലിന കേന്ദ്ര എക്സൈസ് തീരുവയിൽ ഒന്നു മാത്രമാണ് സംസ്ഥാനവുമായി പങ്കിടുന്നത്. ആറു വർഷത്തിനിടയിൽ കേന്ദ്ര നികുതി 307 ശതമാനം വർധിച്ചു. 2021 ൽ മാത്രം 19 തവണ ഇന്ധന വില വർധിപ്പിച്ചു. ഇന്ധന വില വർധന ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെ ദോഷകരമായി ബാധിക്കുo. കേന്ദ്ര സർക്കാർ ഇന്ധന വില വർധിപ്പിക്കുന്ന നിലപാടിൽ നിന്ന് പിന്തിരിയണമെന്നും സി.എച്ച് കുഞ്ഞമ്പു അവതരിപ്പിച്ച ശ്രദ്ധ ക്ഷണിക്കലിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
also read:വീണ്ടും ഉയർന്ന് ഇന്ധനവില
Last Updated : Jun 2, 2021, 1:55 PM IST