പാലാരിവട്ടം പാലം പൊളിക്കും; പുതിയത് പണിയും: മുഖ്യമന്ത്രി - പാലാരിവട്ടം പാലം പൊളിക്കും
പുതിയ നിര്‍മാണ പ്രവൃത്തിയില്‍ ഇ. ശ്രീധരന്‍റെ പങ്കാളിത്തം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പാലാരിവട്ടം പാലം പൊളിക്കും; പുതിയത് പണിയും: മുഖ്യമന്ത്രി
തിരുവനന്തപുരം:പാലാരിവട്ടം പാലം പൊളിച്ച് പുതിയത് നിർമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിൽ ഇ. ശ്രീധരന്‍റെ പങ്കാളിത്തവും ഉറപ്പാക്കും. പാലാരിവട്ടം പാലവുമായി ബന്ധപ്പെട്ട് ഒരാശയക്കുഴപ്പവും ഇല്ല. പാലം അഴിമതി കേസിൽ അന്വേഷണം കൃത്യമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്. ഉടൻ അത് പൂർത്തിയാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പാലാരിവട്ടം പാലം പൊളിച്ചു പണിയാനുള്ള സർക്കാർ തീരുമാനം സുപ്രീംകോടതി ഇന്ന് ശരിവെച്ചിരുന്നു.