തിരുവനന്തപുരം: എന്‍സിപി ഇടതുമുന്നണിക്കൊപ്പം തന്നെ ഉറച്ചുനില്‍ക്കുമെന്ന കാര്യത്തില്‍ ഇടതുമുന്നണിക്ക് ഒരാശങ്കയും ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്‍സിപി ഇടതുമുന്നണിയുടെ ഭാഗമാണെന്ന് അര്‍ദ്ധശങ്ക ഇല്ലാത്ത വിധം ടി.പി പീതാംബരന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
എൻസിപി എല്‍ഡിഎഫിനൊപ്പമുണ്ടാകുമെന്ന് മുഖ്യമന്ത്രി - പിണറായി വിജയൻ
ഇടതുമുന്നണിയില്‍ സീറ്റ് ചര്‍ച്ചകള്‍ ആരംഭിച്ചിട്ടില്ലെന്ന് പിണറായി വിജയൻ
എൻസിപി എല്‍ഡിഎഫിനൊപ്പമുണ്ടാകുമെന്ന് മുഖ്യമന്ത്രി
പ്രഫുല്‍ പട്ടേല്‍ തന്നെ വിളിച്ചിരുന്നു. ചില കാര്യങ്ങള്‍ സംസാരിച്ചു. ഇടതുമുന്നണിയില്‍ സീറ്റ് ചര്‍ച്ചകള്‍ ആരംഭിച്ചിട്ടില്ല. പാല സീറ്റിന്‍റെ കാര്യത്തില്‍ ആ ഘട്ടത്തില്‍ ചര്‍ച്ചയാകാം എന്നും മുഖ്യമന്ത്രി പറഞ്ഞു. വെള്ളിയാഴ്ച തീരുമാനം പ്രഖ്യാപിക്കുമെന്ന മാണി സി. കാപ്പന്‍റെ പ്രസ്താവനയോട് വെള്ളിയാഴ്ചകള്‍ ഒരുപാട് ഉണ്ടല്ലോ നോക്കാം എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
Last Updated : Feb 10, 2021, 8:47 PM IST