കേരളം

kerala

ETV Bharat / city

സ്‌പെഷ്യല്‍ ട്രെയിന്‍ വിവരങ്ങള്‍ മുന്‍കൂട്ടി അറിയിക്കണം; റെയില്‍വേ മന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി - പിണറായി വിജയൻ

മഹാരാഷ്ട്രയില്‍ നിന്നെത്തിയ ശ്രമിക് ട്രയിനിന് കണ്ണൂരില്‍ സ്‌റ്റോപ്പുളള വിവരം സംസ്ഥാനം അറിഞ്ഞത് അവസാന നിമിഷമാണ്. ഇതിന്‍റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി റെയില്‍വേ മന്ത്രിക്ക് കത്തയച്ചത്.

cm letter to central minister  pinarayi vijayan latest news  പിണറായി വിജയൻ  ശ്രമിക് ട്രെയിൻ
സ്‌പെഷ്യല്‍ ട്രെയിന്‍ വിവരങ്ങള്‍ മുന്‍കൂട്ടി അറിയിക്കണം; റെയില്‍വേ മന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

By

Published : May 23, 2020, 10:18 PM IST

തിരുവനന്തപുരം: കേരളത്തിലേക്ക് സ്‌പെഷ്യല്‍ ട്രെയിനുകള്‍ അയക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരിനെ മുന്‍കൂട്ടി അറിയിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. യാത്രക്കാരുടെ ലിസ്റ്റും വിശദവിവരങ്ങളും ലഭ്യമാക്കണമെന്നും റെയില്‍വേ മന്ത്രി പിയൂഷ് ഗോയലിന് അയച്ച ഇ-മെയില്‍ സന്ദേശത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. യാത്രക്കാരുടെ പേരും വിലാസവും ഫോണ്‍ നമ്പരും താമസിക്കാന്‍ പോകുന്ന സ്ഥലവും സംബന്ധിച്ച വിവരങ്ങള്‍ സംസ്ഥാനത്തിന് ലഭിച്ചില്ലെങ്കില്‍ കൊവിഡ് 19 വ്യാപനം പ്രതിരോധിക്കാനുള്ള സര്‍ക്കാരിന്‍റെ ശ്രമങ്ങള്‍ക്ക് വലിയ തടസമാകും.

മുംബൈയില്‍ നിന്ന് മെയ് 22ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട പ്രത്യേക ട്രെയിനിന്‍റെ കാര്യം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിരുന്നില്ല. അറിയിപ്പ് ലഭിച്ചെങ്കില്‍ മാത്രമേ യാത്രക്കാരുടെ ആരോഗ്യപരിശോധനക്കും അവരുടെ തുടര്‍ന്നുള്ള യാത്രക്കും ക്വാറന്‍റൈന്‍ ഫലപ്രദമാക്കുന്നതിനും സംവിധാനമുണ്ടാക്കാന്‍ കഴിയുകയുള്ളുവെന്നും മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി. മഹാരാഷ്ട്രയില്‍ നിന്നെത്തിയ ശ്രമിക് ട്രയിനിന് കണ്ണൂരില്‍ സ്‌റ്റോപ്പുളള വിവരം സംസ്ഥാനം അറിഞ്ഞത് അവസാന നിമിഷമാണ്. ഇത് സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുന്നതില്‍ ആശയ കുഴപ്പമുണ്ടാക്കി. ഇതിന്‍റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി റെയില്‍വേ മന്ത്രിക്ക് കത്തയച്ചത്.

ABOUT THE AUTHOR

...view details