വി.മുരളീധരൻ ഉന്നയിക്കുന്നത് കാതലായ വിമർശനമല്ലെന്ന് മുഖ്യമന്ത്രി - പിണറായി വിജയൻ
മുരളീധരന് എന്തെങ്കിലും അവ്യക്തത ഉണ്ടെങ്കിൽ അത് കേന്ദ്രസർക്കാരിനോട് ചോദിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു
തിരുവനന്തപുരം:കേരളത്തിലെ കൊവിഡ് പ്രവർത്തനങ്ങൾ സംബന്ധിച്ച് കേന്ദ്രമന്ത്രി വി.മുരളീധരൻ ഉന്നയിക്കുന്നത് കാതലായ വിമർശനമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രവാസി വിഷയം സംബന്ധിച്ച് കേരള സർക്കാരിനോ കേന്ദ്രസർക്കാരിനോ അവ്യക്തതയില്ല. മുരളീധരന് എന്തെങ്കിലും അവ്യക്തത ഉണ്ടെങ്കിൽ അത് കേന്ദ്രസർക്കാരിനോട് ചോദിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. അദ്ദേഹത്തിന് എന്തുപറ്റിയെന്ന് അറിയില്ല. രോഗം വ്യാപിക്കാതിരിക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. മുരളീധരന്‍റെ വിമര്‍ശനത്തില്‍ കൂടുതൽ ഒന്നും പറയാനില്ല എന്നും ജനത്തിന് എല്ലാം അറിയാമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.