തിരുവനന്തപുരം: കൊവിഡിന് പിന്നാലെ മഴക്കാലത്ത് പകർച്ചവ്യാധികളുടെ സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്ത് മഴക്കാല പൂർവ ശുചീകരണം പുരോഗമിക്കുന്നു. വേനൽമഴ തടസമാകുന്നുണ്ടെങ്കിലും അതിവേഗം പണികൾ തീർക്കുകയാണ് തൊഴിലാളികൾ. കൊവിഡിനെ തുടർന്നുണ്ടായ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ പ്രത്യേക പ്രാധാന്യത്തോടെയാണ് ഇത്തവണ മഴക്കാലപൂർവ ശുചീകരണം.
സംസ്ഥാനത്ത് മഴക്കാല പൂർവ ശുചീകരണം പുരോഗമിക്കുന്നു
ഓട കവിഞ്ഞൊഴുകി വെള്ളക്കെട്ടുണ്ടാകുന്നത് തടയാൻ ഓടകൾ ശുചീകരിച്ചു വരുന്നു. കുന്നുകൂടിക്കിടന്ന മാലിന്യങ്ങൾ ആദ്യഘട്ടത്തിൽ തന്നെ നീക്കം ചെയ്തു.
സംസ്ഥാനത്ത് മഴക്കാല പൂർവ ശുചീകരണം പുരോഗമിക്കുന്നു
സംസ്ഥാനത്തെആരോഗ്യപ്രവർത്തകർ കൊവിഡ് പ്രതിരോധത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതിനാൽ മഴക്കാലരോഗങ്ങൾ കൂടി എത്തിയാൽ നേരിടുക ബുദ്ധിമുട്ടാകുമെന്നാണ് കണക്കുകൂട്ടുന്നത്. ഓട കവിഞ്ഞൊഴുകി വെള്ളക്കെട്ടുണ്ടാകുന്നത് തടയാൻ ഓടകൾ ശുചീകരിച്ചു വരുന്നു. കുന്നുകൂടിക്കിടന്ന മാലിന്യങ്ങൾ ആദ്യഘട്ടത്തിൽ തന്നെ നീക്കം ചെയ്തു. അതേസമയം സംസ്ഥാനത്ത് ഡെങ്കിപ്പനി, എലിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്തു തുടങ്ങി.