കേരളം

kerala

ETV Bharat / city

പ്രതിരോധ വാക്‌സിന് പകരം കൊവിഡ് വാക്‌സിൻ, തലസ്ഥാനത്ത് വാക്‌സിൻ വിതരണത്തിൽ അലംഭാവമെന്ന് ആക്ഷേപം

15-ാം വയസിലെ പ്രതിരോധ കുത്തിവെയ്‌പ്പിനെത്തിയ രണ്ട് കുട്ടികൾക്കാണ് ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ കൊവിഡ് വാക്‌സിൻ നൽകിയത്.

wrong vaccine injected  children get covishield instead of child vaccine  വാക്‌സിൻ വിതരണത്തിൽ വീഴ്‌ച്ച  പ്രതിരോധ വാക്‌സിന് പകരം കൊവിഷീൽഡ് നൽകി  ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രം  Aryanad Community Health Center
തലസ്ഥാനത്ത് വാക്‌സിൻ വിതരണത്തിൽ അലംഭാവം; പ്രതിരോധ വാക്‌സിന് പകരം നൽകിയത് കൊവിഡ് വാക്‌സിൻ

By

Published : Dec 3, 2021, 9:06 AM IST

തിരുവനന്തപുരം:തിരുവനന്തപുരത്ത് വാക്‌സിൻ കുത്തിവെയ്‌പ്പിൽ ഗുരുതര അലംഭാവമെന്ന് ആക്ഷേപം. 15-ാം വയസിൻ്റെ പ്രതിരോധ വാക്‌സിൻ നൽകുന്നതിനു പകരം കൊവിഡ് വാക്‌സിൻ നൽകിയെന്ന് പരാതി. ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലാണ് കുത്തിവെയ്‌പ് മാറി നൽകിയത്.

15-ാം വയസിലെ പ്രതിരോധ കുത്തിവെയ്‌പ്പിനെത്തിയ രണ്ട് കുട്ടികൾക്കാണ് വാക്‌സിൻ മാറി നൽകിയത്. കുട്ടികൾ നിലവിൽ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്.

ALSO READ:Omicron: ഒമിക്രോണ്‍ തൊട്ടടുത്ത്; നേരിടാൻ സംസ്ഥാനം സജ്ജം

ബുദ്ധിമുട്ടുകളോ അസ്വസ്ഥതയോ ഉണ്ടായാൽ കുട്ടികളെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

ABOUT THE AUTHOR

...view details