തിരുവനന്തപുരം: പിങ്ക് പൊലീസ് എട്ടുവയസുകാരിയെയും അച്ഛനേയും പരസ്യ വിചാരണ ചെയ്‌ത സംഭവത്തില്‍ ഉദ്യോഗസ്ഥയ്ക്ക് എതിരെ കേസെടുക്കണമെന്ന് ബാലാവകാശ കമ്മിഷന്‍. ബാലനീതി നിയമപ്രകാരം കേസ് എടുക്കണമെന്നാണ് ബാലാവകാശ കമ്മിഷന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കിയത്.
കുട്ടികളെ പരസ്യമായി അപമാനിക്കുന്ന വകുപ്പ് ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്യണം. കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് പൊലീസിന് ബോധവത്ക്കരണം നല്‍കണമെന്നും ബാലാവകാശ കമ്മിഷന്‍ ആവശ്യപ്പെട്ടു.
ആഗസ്റ്റ് 27നാണ് മോഷണക്കുറ്റം ആരോപിച്ച് തോന്നയ്ക്കല്‍ സ്വദേശി ജയചന്ദ്രനെയും മകളെയും പിങ്ക് പൊലീസ് ഉദ്യോഗസ്ഥ രജിത പരസ്യമായി റോഡില്‍ വച്ച് ചോദ്യം ചെയ്‌തത്. മൊബൈല്‍ ഫോണ്‍ മോഷ്‌ടിച്ചുവെന്നായിരുന്നു ആരോപണം. എന്നാല്‍ ഫോണ്‍ ഉദ്യോഗസ്ഥയുടെ ഹാന്‍ഡ്ബാഗില്‍ തന്നെ ഉണ്ടെന്ന് പിന്നീട് കണ്ടെത്തി.
പൊലീസ് വാഹനത്തിലെ ബാഗില്‍ നിന്നും മൊബൈല്‍ കിട്ടിയിട്ടും നാട്ടുകാരുടെ മുന്നില്‍ രജിത സ്വന്തം നിലപാട് ന്യായീകരിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥയെ കൊല്ലത്തേക്ക് സ്ഥലം മാറ്റി നടപടികള്‍ അവസാനിപ്പിച്ചിരുന്നു.
Also read: മൊബൈല്‍ മോഷണമാരോപിച്ച് അച്ഛനും മകള്‍ക്കും പരസ്യ വിചാരണ : പൊലീസുകാരിക്ക് സ്ഥലംമാറ്റം