തിരുവനന്തപുരം:ദത്ത് വിവാദത്തില്‍ (Child Adoption Case) വീണ്ടും ആരോപണവുമായി സമരമുഖത്ത് നിന്ന് അനുപമ (Anupama). നടപടികള്‍ അട്ടിമറിക്കാന്‍ നീക്കമെന്ന് സംശയമുണ്ട്. ഡി.എന്‍.എ (DNA Test) പരിശോധന നടപടികള്‍ അറിയിക്കുന്നില്ല. അമ്മയുടെയും കുഞ്ഞിന്‍റെയും സാമ്പിളുകള്‍ ഒരുമിച്ചെടുക്കണമെന്ന ആവശ്യം പരിഗണിക്കുന്നില്ല. ആരോപണ വിധേയരായവര്‍ ഇപ്പോഴും അതേ സ്ഥാനങ്ങളില്‍ തുടരുന്നതില്‍ ഭയമുണ്ട്. ഡി.എന്‍.എ പരിശോധന അട്ടിമറിക്കുമോ എന്ന് സംശയിക്കുന്നതായും അനുപമ പറഞ്ഞു.
ആന്ധ്രയിലെ വിജയവാഡയില്‍ നിന്ന് ശനിയാഴ്‌ച തിരുവനന്തപുരത്തെത്തിച്ച കുഞ്ഞിനെ തിങ്കളാഴ്‌ച തിരുവനന്തപുരം രാജീവ് ഗാന്ധി ബയോ ടെക്‌നോളജി സെന്‍ററില്‍ (Rajiv Gandhi Biotechnology Center, Thiruvananthapuram) എത്തിച്ച് സാമ്പിള്‍ ശേഖരിച്ച് ഡി.എന്‍.എ പരിശോധന നടത്തും. ഇതിനായി കുഞ്ഞിന്‍റെ ഡി.എന്‍.എ സാമ്പിള്‍ ശേഖരിച്ചു. റിപ്പോര്‍ട്ട് ഒരാഴ്‌ചക്കുള്ളിൽ ലഭ്യമാക്കുമെന്ന് രാജീവ് ഗാന്ധി ബയോടെക്‌നോളജി സെന്‍റര്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു.