തിരുവനന്തപുരം :20 വര്‍ഷത്തെ സിപിഎം ബന്ധം ഉപേക്ഷിച്ച് ചെറിയാന് ഫിലിപ്പ് കോണ്‍ഗ്രസില്‍ മടങ്ങിയെത്തുന്നു. വെള്ളിയാഴ്ച രാവിലെ 11ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണിയെ സന്ദര്‍ശിച്ച ശേഷം 11.30ന് അദ്ദേഹം തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. ഇവിടെവച്ച് കോണ്‍ഗ്രസ് പ്രവേശനം സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന.
കോണ്‍ഗ്രസിലെ എ ഗ്രൂപ്പിന്റെ ബുദ്ധികേന്ദ്രം
2001ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് നേതൃത്വവുമായി ഇടഞ്ഞ് ചെറിയാന് കോണ്‍ഗ്രസ് വിട്ടത്. തുടര്‍ന്ന് അദ്ദേഹം പുതുപ്പള്ളിയില്‍ അന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്ന ഉമ്മന്‍ചാണ്ടിക്കെതിരെ എല്‍ഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
അന്നുമുതല്‍ സിപിഎമ്മുമായി പ്രത്യേകിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി ഏറെ അടുപ്പം പുലര്‍ത്തിയെങ്കിലും പാര്‍ലമെന്ററി രംഗത്ത് തഴയപ്പെട്ടു. നിരവധി തവണ രാജ്യസഭയിലേക്ക് പരിഗണിക്കപ്പെട്ടെങ്കിലും അവസാനനിമിഷം ഒഴിവാക്കപ്പെടുന്നതില്‍ ചെറിയാന് ഖിന്നനായിരുന്നു.
ഖാദി ബോര്‍ഡ് വൈസ് ചെയര്മാന് സ്ഥാനം ഏറ്റെടുത്തില്ല
ഏറ്റവും ഒടുവില്‍ കേരളത്തില്‍ നിന്ന് ഒഴിവുവന്ന മൂന്ന് രാജ്യസഭ സീറ്റുകളില്‍ ലഭിച്ച രണ്ട് സീറ്റുകളിലൊന്ന് ചെറിയാന് ഫിലിപ്പിന് ലഭിക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും അവസാന നിമിഷം ഒഴിവായി. പിണറായി വിജയന് ബോധപൂര്‍വം തന്നെ ഒഴിവാക്കുകയാണെന്ന വികാരം അദ്ദേഹം അടുപ്പക്കാരോട് പങ്കുവച്ചിരുന്നു.