കേരളം

kerala

ETV Bharat / city

സാമ്പത്തിക ഉത്തേജന പാക്കേജ് കബളിപ്പിക്കലെന്ന് ചെന്നിത്തല - കോണ്‍ഗ്രസ് വാര്‍ത്തകള്‍

കൊവിഡിന്‍റെ മറവില്‍ നരേന്ദ്ര മോദി ഇന്ത്യയെ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.

chennithala on stimulus package  chennithala latest news  central package latest news]  കേന്ദ്ര പാക്കേജ് വാര്‍ത്തകള്‍  കോണ്‍ഗ്രസ് വാര്‍ത്തകള്‍  രമേശ് ചെന്നിത്തല വാര്‍ത്തകള്‍
സാമ്പത്തിക ഉത്തേജന പാക്കേജ് കബളിപ്പിക്കലെന്ന് ചെന്നിത്തല

By

Published : May 18, 2020, 12:48 PM IST

തിരുവനന്തപുരം:കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സാമ്പത്തിക ഉത്തേജന പാക്കേജ് കബളിപ്പിക്കലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേന്ദ്ര പാക്കേജ് ലോണെടുക്കലെങ്കില്‍ സംസ്ഥാനത്തിന്‍റേത് കുടിശിക കൊടുത്തു തീര്‍ക്കലാണ്. കൊവിഡിന്‍റെ മറവില്‍ നരേന്ദ്ര മോദി ഇന്ത്യയെ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതുന്നു. ദേശ സുരക്ഷയും രാജ്യതാല്‍പര്യവും അപകടത്തിലാക്കി. തന്ത്രപ്രധാന മേഖലകള്‍ വിദേശി, സ്വദേശി കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതുന്നു. വിഷയം പാര്‍ലമെന്‍റില്‍ ചര്‍ച്ച ചെയ്യണം. വ്യാപാരികള്‍ക്ക് ആവശ്യം പോലെ സാധനങ്ങള്‍ സ്‌റ്റോക്ക് ചെയ്യാന്‍ അനുമതി നല്‍കുന്നതിലൂടെ കരിഞ്ചന്തയും പൂഴ്ത്തി വയ്പ്പും വര്‍ധിക്കുമെന്നും ചെന്നിത്തല ആരോപിച്ചു.

ABOUT THE AUTHOR

...view details