തിരുവനന്തപുരം: വലിയ അറസ്റ്റുകളുടെ അമിട്ടുകൾ പൊട്ടുമ്പോൾ ഓലപ്പടക്കം പൊട്ടിക്കണം എന്നു കരുതിയാണ് കമറുദ്ദീനെ അറസ്റ്റ് ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഴിമതി നടത്തിയതിനല്ല കമറുദ്ദീനെ അറസ്റ്റ് ചെയ്തത്. അദ്ദേഹം ബിസിനസ് നടത്തി അതു പൊളിഞ്ഞു. നിയമം നിയമത്തിന്‍റെ വഴിക്ക് പോകട്ടെ എന്നും ചെന്നിത്തല പറഞ്ഞു. തെരഞ്ഞെടുത്ത സമയം ശരിയായില്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
കമറുദ്ദീന്‍റെ അറസ്‌റ്റ്; വലിയ അമിട്ടുപൊട്ടുമ്പോള്‍ ഓലപ്പടക്കം പൊട്ടിക്കാനുള്ള ശ്രമം: ചെന്നിത്തല
ഞങ്ങൾ അഴിമതി നടത്തിയാൽ ചോദിക്കരുതെന്നാണ് സിപിഎം നിലപാട്. അത് അങ്ങ് ചൈനയിൽ പോയി പറഞ്ഞാൽ മതിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ഹൈടെക് സ്കൂൾ പദ്ധതിയില്‍ സ്വർണക്കടത്ത് കേസ് പ്രതികൾ ഉള്‍പ്പെട്ടിട്ടുണ്ടെന്ന ആരോപണത്തിന്‍റെ അടിസ്ഥാനത്തിൽ ഹൈടെക് സ്കൂൾ, ഐടി അറ്റ് സ്കൂൾ എന്നിവയിലെ എല്ലാ പർച്ചേസുകളും ഇഡി അന്വേഷിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
ഞങ്ങൾ അഴിമതി നടത്തിയാൽ ചോദിക്കരുതെന്നാണ് സിപിഎം നിലപാട്. അത് അങ്ങ് ചൈനയിൽ പോയി പറഞ്ഞാൽ മതി. സ്പീക്കർ രാഷ്ട്രീയം കളിക്കുകയാണ്. ഇങ്ങനെ പോയാൽ സ്പീക്കർക്കെതിരെ ഇനിയും അവിശ്വാസ പ്രമേയം കൊണ്ടുവരേണ്ടി വരും. ബാലവകാശ കമ്മീഷൻ നാലാംകിട പാർട്ടിക്കാരനെ പോലെയായെന്നും ചെന്നിത്തല പറഞ്ഞു.