തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള തപാല്‍ വോട്ടര്‍മാരിലും ഇരട്ടവോട്ടര്‍മാരെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരിക്കല്‍ തപാല്‍ വോട്ട് ചെയ്ത 3.5 ലക്ഷം പേരില്‍ പലര്‍ക്കും ഒന്നിലധികം വോട്ടുണ്ട്. ഇവരുടെ വീട്ടിലെ വിലാസത്തിലോ ഓഫിസിലെ വിലാസത്തിലോ തപാല്‍ വോട്ടുകള്‍ എത്തിക്കൊണ്ടിരിക്കുകയാണ്. ഡ്യൂട്ടിയിലുള്ളവര്‍ വോട്ടു രേഖപ്പെടുത്തി കഴിഞ്ഞാലുടന്‍ അക്കാര്യം വോട്ടര്‍ പട്ടികയില്‍ മാര്‍ക്ക് ചെയ്യേണ്ടതായിരുന്നു. ഗുരുതരമായ ഈ സ്ഥിതി വിശേഷത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മിഷന് കത്ത് നല്‍കിയതായി പ്രതിപക്ഷ നേതാവ് തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തില്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ തപാല്‍ വോട്ടിലും ഇരട്ടവോട്ട് ആരോപണവുമായി ചെന്നിത്തല - രമേശ് ചെന്നിത്തല
ഡ്യൂട്ടിയിലുള്ളവര്‍ വോട്ടു രേഖപ്പെടുത്തി കഴിഞ്ഞാലുടന്‍ അക്കാര്യം വോട്ടര്‍ പട്ടികയില്‍ മാര്‍ക്ക് ചെയ്യേണ്ടതായിരുന്നു. ഇത് നടന്നിട്ടില്ലെന്ന് രമേശ് ചെന്നിത്തല.
തപാല്‍ ഇരട്ട വോട്ടിന്‍റെ കാര്യത്തില്‍ സുതാര്യത ഉറപ്പാക്കാന്‍ തെരഞ്ഞെടുപ്പു കമ്മിഷന് മുന്നില്‍ ഏതാനും നിര്‍ദേശങ്ങളും മുന്നോട്ടു വച്ചതായി പ്രതിപക്ഷ നേതാവ് അറിയിച്ചു. ഇരട്ട വോട്ടുകളില്‍ ഒന്ന് എണ്ണരുതെന്ന് ജില്ലാ കലക്ടര്‍മാര്‍ക്കും വരാണാധികാരികള്‍ക്കും നിര്‍ദേശം നല്‍കണമെന്നും തപാല്‍ വോട്ടു ചെയ്തവരുടെ ലിസ്റ്റ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ലഭ്യമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. 80 വയസ് കഴിഞ്ഞവരുടെ തപാല്‍ വോട്ടുകളിലും സിപിഎം അനുഭാവികളായ ഉദ്യോഗസ്ഥര്‍ വ്യാപക തിരിമറി നടത്തിയതായും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.