തിരുവനന്തപുരം:ബെവ്‌കോ ഓണ്‍ലൈന്‍ മദ്യ വിതരണ അപ്പ് തയ്യാറാക്കാന്‍ തെരഞ്ഞെടുത്ത ഫെയര്‍ കോഡ് എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിക്ക് സര്‍ക്കാര്‍ വഴിവിട്ട് സഹായം നല്‍കിയെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആപ്പിന്‍റെ ടോക്കണ്‍ നിരക്കായ 50 പൈസ ബെവ്‌കോയ്‌ക്ക് ലഭിക്കുമെന്ന സര്‍ക്കാര്‍ വാദം പൊളിക്കുന്ന രേഖകള്‍ പ്രതിപക്ഷ നേതാവ് പുറത്തു വിട്ടു. ഫെയര്‍ കോഡ് എന്ന കമ്പനിയെ തെരഞ്ഞെടുത്തതിനുള്ള മാനദണ്ഡങ്ങള്‍ പുറത്തു വിടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഓരോ ടോക്കണും കമ്പനിക്ക് 50 പൈസ ലഭിക്കുന്നു; ബെവ്‌കോ ആപ്പില്‍ ആരോപണവുമായി ചെന്നിത്തല - ചെന്നിത്തല വാര്‍ത്തകള്‍
ബെവ്‌കോയ്ക്ക് ഓരോ ടോക്കണും 50 പൈസ ലഭിക്കുന്നു എന്നത് അടിസ്ഥാന രഹിതമായ വാദമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.
മദ്യം ഓണ്‍ലൈനായി വില്‍പ്പന നടത്തുന്നതിന് ബാറുടമകളും ബിവറേജസ് കോര്‍പ്പറേഷനും തമ്മില്‍ ഉണ്ടാക്കിയ ഉടമ്പടി പ്രകാരം ഓരോ ഓണ്‍ലൈന്‍ ടോക്കണും നല്‍കുന്ന 50 പൈസ ആദ്യം തന്നെ ആപ്പ് തയ്യാറാക്കിയ ഫെയര്‍കോഡിന് നല്‍കും. ഇക്കാര്യം ഉടമ്പടിയുടെ നാല്, അഞ്ച് ഖണ്ഡികകളില്‍ വ്യക്തമാക്കുന്നു. ഇത് മറച്ചുവച്ചാണ് ബെവ്‌കോയ്ക്ക് ഓരോ ടോക്കണും 50 പൈസ ലഭിക്കുന്നു എന്ന അടിസ്ഥാന രഹിതമായ വാദം ഉയര്‍ത്തുന്നതെന്ന് ചെന്നിത്തല ആരോപിച്ചു.
ബെവ്‌കോ ആപ്പുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്‍റെ കള്ളക്കളി ഇതോടെ കൂടുതല്‍ മറ നീക്കി പുറത്തു വരികയാണ്. അതിനാല്‍ ടെക്ക്‌നിക്കല്‍ ബിഡിനു ശേഷം നടന്ന പരിശോധനയിലൂടെ ഫെയര്‍കോഡ് എന്ന കമ്പനിക്ക് ടോക്കണ്‍ ലഭിച്ചതില്‍ ദുരൂഹതയേറുകയാണ്. ഈ സാഹചര്യത്തില്‍ ഫെയര്‍കോഡിനെ നിശ്ചയിച്ച മാനദണ്ഡങ്ങള്‍ ഉള്‍പ്പെടെ പുറത്തു വിടണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.